അബ്‌ദുള്ള പുറത്ത്‌ 
ചാനുവിന്‌ വെങ്കല നഷ്‌ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 01:50 AM | 0 min read


പാരിസ്‌
വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാഭായ്‌ ചാനുവിന്‌ നാലാംസ്ഥാനം. കഴിഞ്ഞ ഒളിമ്പിക്‌സിൽ വെങ്കലമുണ്ടായിരുന്നു. 199 കിലോയാണ്‌ ആകെ ഉയർത്തിയത്‌. ഒറ്റ പോയിന്റ്‌ വ്യത്യാസത്തിലാണ്‌ മെഡൽ നഷ്‌ടം. 200 പോയിന്റുള്ള തായ്‌ലൻഡ്‌ താരം സുരോധ്‌ചാന ഖമ്പാവോ വെങ്കലം നേടി. ഒളിമ്പിക്‌ റെക്കോഡോടെ ചൈനയുടെ സി ഹുയി ഹൊയു(206) സ്വർണം സ്വന്തമാക്കി. റുമാനിയയുടെ വാലന്റീന കാംബി(205) വെള്ളി കരസ്ഥമാക്കി.

സ്‌റ്റീപ്പിൾചേസിൽ അവിനാഷ്‌ സാബ്‌ലേ പതിനൊന്നാം സ്ഥാനത്തായി. പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ മലയാളിതാരം അബ്‌ദുള്ള അബൂബക്കർ ഫൈനൽ കാണാതെ പുറത്തായി. 16.49 മീറ്റർ ചാടി 21–-ാംസ്ഥാനത്താണ്‌. ആദ്യ അവസരത്തിൽ 15.99 മീറ്റർ മറികടന്നു. രണ്ടാമത്തേതിൽ 16.19 മീറ്റർ. തമിഴ്‌നാട്ടുകാരൻ പ്രവീൺ ചിത്രവേൽ 16.25 മീറ്ററോടെ 27–-ാംസ്ഥാനത്തായി. 32 പേരാണ്‌ അണിനിരന്നത്‌. വനിതാവിഭാഗം 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി ഹീറ്റ്‌സിൽ 13.16 സെക്കൻഡിൽ ഏഴാമതായി. അഞ്ച്‌ ഹീറ്റ്‌സിൽ 35–-ാംസ്ഥാനം.



deshabhimani section

Related News

View More
0 comments
Sort by

Home