കലോത്സവത്തിൽ സൗജന്യ സർവീസുമായി കെഎസ്ആർടിസി

KSRTC KALOLSAVAM
വെബ് ഡെസ്ക്

Published on Jan 05, 2025, 04:14 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്.


വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയാണ് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ്.


നെയ്യാറ്റിൻകര എം എൽ എ കെ ആൻസലന്റെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സർവീസുകൾക്ക് പുറമെ ജില്ലയിലെ സ്കൂൾ ബസ്സുകളും കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.


'മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ ഒരുക്കിയിരുന്നത്. എന്നാൽ ഈ കലോത്സവത്തിന് കുട്ടികൾക്ക് മാത്രമല്ല അവരുടെ അധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ യാത്രാ സൗകര്യമാണ് ഒരുക്കിയിക്കുന്നത്', ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കൺവീനറായ ഡോ. റോയ് ബി ജോൺ പറഞ്ഞു. കലോത്സവത്തിന്റെ സുഗമയായ നടത്തിപ്പിന് കെ എസ് ആർ ടി സിയും ഗതാഗത വകുപ്പും നടത്തുന്ന പ്രവർത്തങ്ങൾ സ്വാഹതാർഹമാണെന്നും ഡോ. റോയ് ബി ജോൺ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home