അഫ്രിനയുടെ അഷ്‌ടപദിക്ക് മധുരമേറെ

വി എസ് വിഷ്ണുപ്രസാദ്
Published on Jan 08, 2025, 09:52 AM | 1 min read
തിരുവനന്തപുരം: രണ്ടുവർഷം മുമ്പ് ശാസ്‌താംകോട്ട ശ്രീധർമശാസ്‌താവിനുമുന്നിൽ ഇതരമതത്തിൽപ്പെട്ട ഒരു വിദ്യാർഥിനി ചേങ്ങിലകൊട്ടി അഷ്‌ടപദിയാലപിച്ചു. നാടും നാട്ടുകാരും വിശ്വാസിസമൂഹവുമെല്ലാം അതിൽ അലിഞ്ഞുചേർന്ന് അവളെ പ്രോത്സാഹിപ്പിച്ചു. ക്ഷേത്രത്തിൽ അഷ്‌ടപദിയാലപിക്കാൻ അവസരം കിട്ടിയ വിദ്യാർഥിനിയുടെ പേര് അഫ്രിന സുധീർ. ഇത്തവണ സംസ്ഥാന സ്‌കൂൾ കലോത്സവവേദിയും അവളുടെ ആലാപനത്തിൽ ലയിച്ചുചേർന്നു.
കലോത്സവത്തിൽ പങ്കെടുക്കാൻ ചേങ്ങില നൽകിയതും സമീപത്തെ ക്ഷേത്രകമ്മിറ്റിയാണ്. കൊല്ലം നെടിയവിള വിജിഎസ്‌എസ്‌എഎച്ച്‌എസ്‌എസിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. ഒമ്പതുവർഷമായി സംഗീതം പഠിക്കുന്നു. അഷ്‌ടപദി ഹൃദിസ്ഥമാക്കാൻ സംസ്കൃതവും പഠിക്കുന്നുണ്ട്. സംസ്‌കൃതസംഘഗാനത്തിലും എ ഗ്രേഡ് നേടി. ഗസൽ ഗായികകൂടിയായ അഫ്രിന ഗാനമേളകളിലും സജീവമാണ്.









0 comments