കമ്യൂണിസം അടിസ്ഥാനമാകാത്ത ആശയങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ മനുഷ്യവിരുദ്ധമാകും: വെട്രിമാരൻ

മധുര : കമ്യൂണിസ്റ്റ് ആശയം അടിസ്ഥാനമാക്കിയല്ലാതെയുള്ള സംവിധാനങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ മനുഷ്യവിരുദ്ധമായി മാറുമെന്ന് തമിഴ് സംവിധായകൻ വെട്രിമാരൻ. സിപിഐ എം 24-ാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് തമുക്കം മൈതാനത്തെ ജാനകിയമ്മാൾ നഗറിൽ നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർക്സിസം അടിസ്ഥാനമല്ലാതെയുള്ള തത്വങ്ങൾ ഏതെങ്കിലും അവസരങ്ങളിൽ മനുഷ്യത്വവിരുദ്ധമാകുമെന്നാണ് താൻ കരുതുന്നത്. സിനിമാവിദ്യാർഥിയായിരുന്ന താൻ വിടുതലൈ ഒന്ന്, രണ്ട് സിനിമകൾ സംവിധാനംചെയ്യാനുള്ള വായനകളിലൂടെ മാർക്സിസ്റ്റ് വിദ്യാർഥികൂടിയായെന്നും അദ്ദേഹം പറഞ്ഞു. പാർടി കോൺഗ്രസിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും വെട്രിമാരൻ പങ്കുവച്ചു. ജനങ്ങൾക്കാപ്പം നിൽക്കുന്നവരെയാണ് നേതാക്കളായി താൻ കാണുന്നത്. എല്ലാവർക്കുവേണ്ടിയും പ്രശ്നങ്ങളിൽ ഇടപെടുന്നവരാണ് നേതാക്കൾ. അങ്ങനെയാണ് നേതാക്കൾ ഉണ്ടാകുന്നത്. അതാണ് വിടുതലൈ സിനിമ എടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments