ഇടതുപക്ഷ ഐക്യത്തിന്റെ വേദിയായി സിപിഐ എം 24–ാം പാർടി കോൺഗ്രസ്

സീതാറാം യെച്ചൂരി നഗർ (മധുര): ഇടതുപക്ഷ ഐക്യത്തിന്റെ വേദിയായി സിപിഐ എം 24–ാം പാർടി കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനം. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കൾ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവോർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ പാർടി കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പാർടി പൊളിറ്റ് ബ്യൂറോ കോ-ഓഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപിക്കും ആർഎസ്എസിനും എതിരായ പോരാട്ടത്തിൽ എല്ലാ മതനിരപേക്ഷ, ജനാധിപര്യ ശക്തികളുമായും കൈകോർക്കാൻ സിപിഐ എം പ്രതിബദ്ധതയോടെ നിലകൊള്ളുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രകാശ് കാരാട്ട് പറഞ്ഞു.
പ്രതിലോമതയുടെ ഇരുണ്ട ശക്തികൾക്ക് തിരിച്ചടി നൽകാൻ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ നീങ്ങണം. ജനങ്ങളുടേതായ ജനാധിപത്യവും സോഷ്യലിസവും യാഥാർഥ്യമാക്കി പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ ശക്തികൾ ഒന്നിച്ചു നിൽക്കണമെന്ന് പ്രസംഗത്തിൽ പ്രകാശ് കാരാട്ട് ആഹ്വാനം ചെയ്തു.
സീതാറാം യെച്ചൂരിക്കും കോടിയേരി ബാലകൃഷ്ണനും ബുദ്ധദേബ് ഭട്ടാചാര്യക്കും എൻ ശങ്കരയ്യക്കും സ്മരണാഞ്ജലി അർപ്പിച്ചാണ് ഇരുപത്തിനാലാം പാർടി കോൺഗ്രസിന് തുടക്കം കുറിച്ചത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് നാല് നേതാക്കളുടെയും പൊതുജീവിതം സംക്ഷിപ്തമായി അവതരിപ്പിച്ചു. കഴിഞ്ഞ പാർടി കോൺഗ്രസിനു ശേഷം രക്തസാക്ഷികളായ 22 പാർടി പ്രവർത്തകർക്കും ഉദ്ഘാടന സമ്മേളനം ആദരാഞ്ജലി അർപ്പിച്ചു.
ഉദ്ഘാടന സമ്മേളനം അവസാനിച്ചു.
ഫോർവോർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്ത് സിപിഐ എംഎൽ (ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ സംസാരിക്കുന്നു.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണിക് സർക്കാരിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
പതാക ഉയർന്നു; സമ്മേളനത്തിന് ആവേശോജ്വലം തുടക്കം









0 comments