Deshabhimani

print edition ലോക ഇടതുപക്ഷത്തിന് ആവേശം

ula da Silva celebration Brazil Election

ബ്രസീലിലെ പോർട്ടോ അലെഗ്രെയിൽ ലുല ഡ സിൽവയുടെ വിജയത്തിലെ ആഹ്ലാദപ്രകടനത്തിൽനിന്ന് |PHOTO: AFP

വെബ് ഡെസ്ക്

Published on Oct 27, 2026, 02:53 AM | 1 min read

​തീവ്ര വലതുപക്ഷ അജൻഡകളെയും സാമ്രാജ്യത്വ കുതന്ത്രങ്ങളെയും തകർത്തെറിഞ്ഞ് ബ്രസീലിൽ ലൂല ഡ സിൽവ അധികാരമുറപ്പിച്ചത് ആഗോള രാഷ്ട്രീയത്തിൽ ഇടതുപക്ഷ ബദലിന്റെ ഉജ്വലമായ പ്രഖ്യാപനമായി. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ആത്മവിശ്വാസം ഉയർത്തുകയും ലോകമാകെ പൊരുതുന്ന ജനതക്ക്‌ ആവേശം പകരുകയുംചെയ്യുന്നതാണ്‌ ജനവിധി.


ലോകമെമ്പാടും കോർപറേറ്റ് പ്രീണന നയങ്ങളിലൂടെയും വർഗീയ അജൻഡകളിലൂടെയും തീവ്ര വലതുപക്ഷം അധികാരം പിടിക്കാൻ ശ്രമിക്കുമ്പോഴാണ് ബ്രസീലിലെ ഇടതുപക്ഷ വിജയം പ്രതിരോധ മാതൃകയാകുന്നത്. ജർമനി, പോളണ്ട്, സ്വീഡൻ, നെതർലൻഡ്‌സ് തുടങ്ങിയ പ്രധാന യൂറോപ്യൻ രാജ്യങ്ങളിലെല്ലാം വലതുപക്ഷ ശക്തികളാണ് അധികാരത്തിൽ. സ്പെയിനിലും ഡെന്മാർക്കിലും മാൾട്ടയിലും മറ്റും പുരോഗമന സർക്കാരുകൾ വലതുപക്ഷ നയങ്ങൾക്കെതിരെ പോരാടുന്നുണ്ട്. സെർബിയയിൽ അഴിമതിക്കും സർക്കാർ അനാസ്ഥയ്ക്കുമെതിരെ രൂപംകൊണ്ട വിദ്യാർഥി–-ജനകീയ മുന്നേറ്റം തീവ്ര വലതുപക്ഷ കക്ഷിയായ എസ്എൻഎസിനെ അട്ടിമറിച്ചത്‌ യൂറോപ്പിൽ വീശുന്ന മാറ്റത്തിന്റെ കാറ്റാണ്‌. നവംബറിൽ നടക്കുന്ന യുഎസ്‌ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടി തോറ്റാൽ ഇ‍ൗ കാറ്റിന്‌ വേഗമേറും.


ജർമൻ തലസ്ഥാനമായ ബെർലിൻ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർടിയായ ‘ഡീ ലിങ്കെ' ചരിത്രവിജയം നേടിയത്‌ കഴിഞ്ഞമാസമാണ്‌. കോർപറേറ്റ് റിയൽ എസ്റ്റേറ്റ് മാഫിയകൾക്കെതിരെ, പാവപ്പെട്ടവർക്ക് പാർപ്പിടം ഉറപ്പാക്കാനും വീടുകൾ പൊതുമേഖലയിലേക്ക് കണ്ടുകെട്ടാനുമുള്ള കൃത്യമായ ബദൽനയമുയർത്തിയാണ് എലിഫ് എറാൾപിന്റെ നേതൃത്വത്തിൽ ബെർലിനിൽ ഇടതുപക്ഷം ഒന്നാമതെത്തിയത്.

ആഗോള ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയൊരു മാതൃകയാണ് എൽകെ കാറിന്റെ നേതൃത്വത്തിൽ ഓസ്ട്രിയയിലെ ഗ്രാസിൽ നടക്കുന്ന ഭരണം. ഓസ്ട്രിയൻ കമ്യൂണിസ്റ്റ് പാർടി നേതാവായ എൽകെ കാർ, വലതുപക്ഷ കോട്ടയായിരുന്ന നഗരത്തിൽ രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.


യൂറോപ്പിൽ ഭവന പ്രതിസന്ധിയും ജീവിതച്ചെലവ് വർധനയും മൂലം ജനകീയ പ്രക്ഷോഭങ്ങൾ ഇരമ്പുമ്പോൾ, ബ്രസീൽ പാവപ്പെട്ടവർക്ക് അനുകൂലമായ പൊതുമേഖലാ സംരക്ഷണ നയങ്ങളുമായി മുന്നോട്ടുപോകുന്നു. ഇ‍ൗ ബദൽ യൂറോപ്യൻ ഇടതുപക്ഷത്തിന് മാതൃക
യാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home