Deshabhimani

print edition കോർപറേഷൻ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം: വിടുതൽ ചെയ്യാൻ വൈകിയതിന്‌ മന്ത്രി ഓഫീസിന്റെ ഭീഷണി

Kozhikode Corporation
വെബ് ഡെസ്ക്

Published on Oct 27, 2026, 03:58 AM | 1 min read

കോഴിക്കോട്‌: അധികാര ദുർവിനിയോഗത്തിന്‌ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ ഉത്തരവിറങ്ങി ഉടനടി ഓഫീസിൽനിന്ന്‌ വിടുതൽ ചെയ്യിക്കാത്തതിന്‌ കോർപറേഷൻ ഉദ്യോഗസ്ഥന്‌ മന്ത്രി ഓഫീസിൽനിന്ന്‌ ഭീഷണി. വാടകയിനത്തിലടക്കം ലക്ഷങ്ങൾ കുടിശ്ശിക വരുത്തിയ മുൻ എംഎൽഎയുടെ മകനെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥനെ വിടുതൽ ചെയ്യിച്ചില്ല എന്നാരോപിച്ചായിരുന്നു തദ്ദേശ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉന്നതന്റെ ഭീഷണി. തുടർന്ന്‌ ഉദ്യോഗസ്ഥൻ ഞായറാഴ്ച കോർപറേഷൻ ഓ-ഫീസിൽനിന്ന്‌ വിടുതൽ വാങ്ങി.


വാടകയും ലൈസൻസ്‌ ഫീയും നൽകാതെ അനധികൃതമായി പ്രവർത്തിച്ച പെറ്റ്‌ ഷോപ്പിനെതിരെ നടപടിയെടുത്തതിലുള്ള പ്രതികാരമായാണ്‌ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്‌.


നിലവിലെ ക‍ൗൺസിലർ കൂടിയായ യൂത്ത്‌ലീഗ്‌ നേതാവിന്റെ സഹോദരന്റെ ലൈസൻസിലാണ്‌ കോർപറേഷൻ സ്റ്റേഡിയത്തിലെ പെറ്റ്‌ ഷോപ്പ്‌ പ്രവർത്തിച്ചിരുന്നത്‌. യൂത്ത്‌ലീഗ്‌ നേതാവിന്റെ മകൻ കടമുറി മേൽവാടകയ്ക്ക്‌ നൽകിയിരിക്കുകയായിരുന്നു. വാടക, ലൈസൻസ്‌ ഫീസ്‌ ഇനങ്ങളിൽ 90 ലക്ഷം രൂപ കുടിശ്ശികയുണ്ടായിരുന്നു. കോടതി നിർദേശവും അവഗണിച്ചതോടെയാണ്‌ കോർപറേഷൻ നടപടി സ്വീകരിച്ചത്‌. ഇതോടെയാണ്‌ എൻജിഒ അസോസിയേഷൻ പ്രവർത്തകൻ കൂടിയായ നോൺ ടാക്‌സ്‌ വിഭാഗത്തിലെ സൂപ്രണ്ടായിരുന്ന എം എൽ റിച്ചാർഡിനെ കൊയിലാണ്ടി നഗരസഭയിലേക്ക്‌ സ്ഥലംമാറ്റിയത്‌.


ഉത്തരവ്‌ ഇറങ്ങി ഉടനടി റിച്ചാർഡിനെ വിടുതൽ ചെയ്തിരുന്നില്ല. ഇതോടെയാണ്‌ വിടുതൽ ചെയ്യിക്കാനുള്ള സമ്മർദമുണ്ടായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home