Deshabhimani

print edition ‘സ്‌പന്ദിക്കുന്ന സമരാങ്കണങ്ങൾ’ പ്രകാശനം ഇന്ന്‌; ദേശാഭിമാനി സ്‌മരണിക പിണറായി വിജയൻ പുറത്തിറക്കും

Spandikkuna Samaranganangal
വെബ് ഡെസ്ക്

Published on Oct 27, 2026, 04:52 AM | 1 min read

ആലപ്പുഴ: പുന്നപ്ര–വയലാർ സമരത്തെക്കുറിച്ചുള്ള ദേശാഭിമാനി സ്‌മരണിക ‘സ്‌പന്ദിക്കുന്ന സമരാങ്കണങ്ങൾ’ ചൊവ്വാഴ്‌ച സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ പ്രകാശിപ്പിക്കും. വാരാചരണത്തിന്‌ സമാപനംകുറിച്ച്‌ വയലാറിൽ ചേരുന്ന പൊതുസമ്മേളനവേദിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ആദ്യപ്രതി ഏറ്റുവാങ്ങും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ പങ്കെടുക്കും.


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും കേരളത്തിലെ തൊഴിലാളിവർഗ മുന്നേറ്റത്തിലെയും ജ്വലിക്കുന്ന ഏടായ പുന്നപ്ര – വയലാർ, മാരാരിക്കുളം, മേനാശേരി സമരത്തിന്റെ 80–ാം വാർഷികത്തോട്‌ അനുബന്ധിച്ചാണ്‌ ദേശാഭിമാനി സ്‌മരണിക പുറത്തിറക്കുന്നത്‌.


പുന്നപ്ര–വയലാർ സമരത്തിൽ ഉയർന്നുവന്ന ബഹുമുഖമായ തൊഴിലാളി മുന്നേറ്റങ്ങളും സമരം സംബന്ധിച്ച വീക്ഷണങ്ങളും സമരത്തിന്റെ സംഭാവനകളും പരിശോധിക്കുന്ന ‘സ്‌പന്ദിക്കുന്ന സമരാങ്കണങ്ങളി’ൽ ജില്ലയിലെ ആദികാല മനുഷ്യവാസംതൊട്ട്‌ ഇന്നുവരെയുള്ള മുന്നേറ്റങ്ങളും ചരിത്രാനുഭവങ്ങളും വിശദീകരിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home