Deshabhimani

print edition നിപ്‌മർ എക്‌സി. ഡയറക്‌ടർസ്ഥാനം 
ജമാഅത്തെ ഇസ്ലാമിക്ക്‌ നൽകാൻ നീക്കം

NIPMR Jamaat-e-Islami
avatar
സി എ പ്രേമചന്ദ്രൻ

Published on Oct 27, 2026, 05:00 AM | 1 min read

തൃശൂർ : ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിലും ചികിത്സയിലും മാതൃക സൃഷ്‌ടിച്ച നിപ്‌മറിന്റെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) എക്‌സിക്യൂട്ടീവ്‌ ഡയറക്-ടർ- സ്ഥാനം ജമാഅത്തെ ഇസ്ലാമിക്ക്‌ നൽകാൻ സർക്കാർ നീക്കം. ഭിന്നശേഷി മേഖലയിലെ പ്രധാന പഠന‍, ചികിത്സാ കേന്ദ്രത്തിന്റെ ചുമതലയാണ്‌ വർഗീയ സംഘടനയ്‌ക്ക്‌ കൈമാറുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ്‌– ജമാ അത്തെ ഇസ്ലാമി വോട്ടുകച്ചവടത്തിന്റെ പ്രത്യുപകാരമായാണിത്‌.


സാമൂഹ്യനീതി വകുപ്പിലുള്ളതാണ്‌ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നിപ്‌മർ. മൂന്നുപേരുടെ പാനലാണ്‌ ജമാഅത്തെ ഇസ്ലാമി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ സ്ഥാനത്തേക്ക്‌ നിർദേശിച്ചത്‌. തർക്കം തുടരുന്നതിനാൽ നിയമനം നടത്തിയിട്ടില്ല.


എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ നിയമനത്തിന്‌ നിപ്‌മറിൽ കൃത്യമായ നിയമാവലിയുണ്ട്‌. ബിരുദാനന്തരബിരുദം, ജില്ലാ വ്യവസായ കേന്ദ്രം മാനേജർപോലുള്ള തസ്‌തികയിൽ അഞ്ചുവർഷവും ഭിന്നശേഷി മേഖലയിൽ മൂന്നുവർഷവും പ്രവൃത്തി പരിചയം എന്നിവയാണ്‌ യോഗ്യത. 75,000 രൂപയാണ്‌ മാസവേതനം. അപേക്ഷ ക്ഷണിച്ച്‌ ഇന്റർവ്യൂ നടത്തിയാണ്‌ നിയമനം നടത്തേണ്ടത്‌. എന്നാൽ ഇ‍ൗ മാനദണ്ഡം അട്ടിമറിക്കുകയാണ്‌.

നിലവിൽ സാമൂഹ്യനീതി വകുപ്പ്‌ ഡയറക്‌ടർ അരുൺ എസ്‌ നായർക്കാണ്‌ ചുമതല. നിപ്‌മറിലെ ദൈനംദിന ഫയലുകൾപോലും തിരുവനന്തപുരത്തെത്തിച്ച്‌ ഒപ്പിടുന്നതിനാൽ പ്രവർത്തനങ്ങളും താളം തെറ്റുകയാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 53 കോടിയുടെ ഹൈടെക്‌ റീഹാബ്‌ ഹോസ്‌പിറ്റലിനും 20 കോടിയുടെ കോളേജ്‌ കെട്ടിടത്തിനുമായി 73 കോടിയുടെ നബാർഡ്‌ പദ്ധതിക്ക്‌ അനുമതി ലഭിച്ചിരുന്നു. ഇതിൽ യുഡിഎഫ്‌ സർക്കാർ തുടർനടപടി സ്വീകരിക്കാത്തതിനാൽ ഇ‍ൗ തുക നഷ്ടമാകാനും സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home