സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു
പിരിഞ്ഞുപോകേണ്ടവർക്ക് പോകാമെന്ന് മൈക്രോസോഫ്‌റ്റ്; 60,000 ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

ന്യൂയോർക്ക്: ജീവനക്കാരെ വെട്ടിക്കുറയ്‌ക്കാൻ പദ്ധതിയുമായി മൈക്രോസോഫ്‌റ്റ്. ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി തിങ്കളാഴ്ച സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഇതോടെ പിരിഞ്ഞുപോകോണ്ടവർക്കെല്ലാം പോകാമെന്ന നിലപാടാണ് കമ്പനി മുന്നോട്ടുവയ്‌ക്കുന്നത്. കൂട്ടപ്പിരിച്ചുവിടലിന് കളം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
കമ്പനി വിടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് സാമ്പത്തിക സഹായവും കരിയർ പ്ലാനിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതിയെന്ന് ബ്ലോഗ് പോസ്റ്റിൽ കമ്പനി അവകാശപ്പെട്ടു. ആഗോളതലത്തിൽ 60,000 ത്തോളം ജീവനക്കാർ പദ്ധതിയിൽ ഉൾപ്പെടും. നിർമിത ബുദ്ധി (എഐ) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ട്. മുമ്പും ആഗോള ഭീമൻ കമ്പനികൾ ജീവനക്കാരെ വ്യാപകമായി വെട്ടിക്കുറച്ചിരുന്നു.








0 comments