Deshabhimani

print edition സിഐടിയു സംസ്ഥാന 
സമ്മേളനം നവംബർ 6മുതൽ; പതാകദിനം ഇന്ന്‌

CITU State Conference
avatar
സ്വന്തം ലേഖകൻ

Published on Oct 27, 2026, 05:15 AM | 1 min read

കോട്ടയം: തൊഴിലാളികളുടെ അജയ്യസംഘശക്തിയായ സിഐടിയുവിന്റെ 16 –ാം സംസ്ഥാന സമ്മേളനത്തിന്‌ കോട്ടയം ഒരുങ്ങി. നവംബർ ആറുമുതൽ ഒന്പതുവരെയാണ്‌ സമ്മേളനം. ഏഴിന്‌ ആനത്തലവട്ടം ആനന്ദൻ നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) പ്രതിനിധി സമ്മേളനം ദേശീയ വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ അധ്യക്ഷനാകും. ദേശീയപ്രസിഡന്റ്‌ സുധീപ്‌ ദത്ത, ദേശീയസെക്രട്ടറി എ ആർ സിന്ധു, തമിഴ്‌നാട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ കണ്ണൻ എന്നിവർ പങ്കെടുക്കും.


എട്ടിനും ഒന്പതിനും പ്രതിനിധി സമ്മേളനം തുടരും. 627 പ്രതിനിധികൾ പങ്കെടുക്കും. ഒന്പതിന്‌ വൈകിട്ട്‌ നാലിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ(നാഗന്പടം മൈതാനം) നടക്കുന്ന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.


പതാക, കൊടിമര, കപ്പി, കയർ ജാഥകൾ ആറിന്‌ വിവിധ സ്‌മൃതിമണ്ഡപങ്ങളിൽ നിന്നെത്തും. ഉൽപന്ന ജാഥ മൂന്ന്‌, നാല്‌ തീയതികളിലാണ്‌. സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ, ജനകീയ സംഗമങ്ങൾ, ചലച്ചിത്രമേള, കായിക മേള, ചിത്ര– ചരിത്ര പ്രദർശനം, പുസ്‌തക മേള, കലാപരിപാടികൾ എന്നിവ നടക്കും. 47 വർഷത്തിന്‌ ശേഷമാണ്‌ സമ്മേളനം കോട്ടയത്ത്‌ നടക്കുന്നത്‌. സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം ചൊവ്വാഴ്‌ചയാണ്‌. സംസ്ഥാനത്താകെ പതാക ദിനം ആചരിക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home