Deshabhimani

അസമിൽ വെടിവയ്‌പ്പ്‌: 5 പേർ കൊല്ലപ്പെട്ടു

kundannur robbery case

Representative Image

വെബ് ഡെസ്ക്

Published on Oct 27, 2026, 05:17 AM | 1 min read

ഗുവാഹത്തി: അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ ഹോട്ടലിലുണ്ടായ വെടിവയ്‌പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക്‌ പരിക്കേറ്റു. വെടിയുതിർത്ത ഘനകാന്ത ഗൊഗോയ് പൊലീസ്‌ പിടിയിലായി.


തിങ്കളാഴ്‌ച രാത്രി 9.30 ഓടെയാണ്‌ സംഭവം. ഗുവഹാത്തിയിലെ ബോറ സർവീസ് ഏരിയയിലുള്ള ഹോട്ടൽ ബിലാസ് ഇന്നിലാണ്‌ വെടിവയ്‌പ്പുണ്ടായത്‌.


ഹോട്ടലിന്റെ വാടകകരാറുമായി ബന്ധപ്പെട്ട്‌ ഉടമയുമായി ഉണ്ടായ തർക്കമാണ്‌ കൂട്ട കൊലപാതകത്തിൽ കലാശിച്ചത്‌. പ്രതി ഹോട്ടൽ ലീസിനെടുത്തയാളാണ്‌. ഹോട്ടലുടമയുടെ സംഘത്തിലുണ്ടായിരുന്നവരാണ്‌ കൊല്ലപ്പെട്ടതെന്നാണ്‌ റിപ്പോർട്ട്‌. പൊലീസ്‌ അന്വേഷണം ആരംഭിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home