Deshabhimani

print edition പറളിക്ക് ചിറക്‌ നൽകി 
മനോജ്‌ മാഷ്‌ 
മടങ്ങുന്നു

P G Manoj

പളറി സ്-കൂളിലെ അത്ലീറ്റുകൾക്ക് കായികാധ്യാപകൻ പി ജി മനോജ് പരിശീലനത്തിനിടെ നിർദേശങ്ങൾ നൽകുന്നു

വെബ് ഡെസ്ക്

Published on Oct 27, 2026, 04:49 AM | 1 min read

കോഴിക്കോട്: പറളി സ്‌കൂളിന്‌ പറക്കാൻ ചിറക്‌ നൽകിയ കായികാധ്യാപകൻ പി ജി മനോജ്‌ പടിയിറങ്ങുന്നു. അടുത്ത മാസം സർവീസിൽനിന്ന്‌ വിരമിക്കും. ഔദ്യോഗിക ജീവിതത്തിലെ അവസാന സ്‌കൂള്‍ കായികമേളയാണിത്‌.


1995ലാണ്‌ പറളി എച്ച്എസില്‍ കായികാധ്യാപകനായി പ്രവേശിച്ചത്‌. പറളിയിലെ മലയോര കര്‍ഷക കുടുംബങ്ങളിലെ കുട്ടികളെ പരിശീലിപ്പിച്ചു. ഇതിനിടെ പിഎസ്‌‍സി നിയമനം ലഭിച്ചെങ്കിലും നിരസിച്ചു. 2004ലാണ്‌ പറളി സ്‌കൂളിന്‌ ആദ്യമായി സ്‌കൂൾ മീറ്റിൽ മെഡൽ ലഭിക്കുന്നത്‌. നീണ്ട 22 വര്‍ഷങ്ങള്‍ക്കുശേഷം മെഡലെണ്ണം 1423ല്‍ എത്തിനില്‍ക്കുന്നു. സംസ്ഥാനതലത്തില്‍ 483 സ്വര്‍ണം, 282 വെള്ളി, 208 വെങ്കലം. ദേശീയതലത്തില്‍ 205 സ്വര്‍ണം, 126 വെള്ളി, 111 വെങ്കലം. രാജ്യാന്തരതലത്തിലും നേട്ടമുണ്ടാക്കി.


പാലക്കാടിന്റെ കിരീടനേട്ടത്തിൽ നിർണായക സാന്നിധ്യമായി പറളി സ്‌കൂൾ. പി മുഹമ്മദ് അഫ്സല്‍, യു കാര്‍ത്തിക്, എം ഡി താര, കെ ടി നീന, വി വി ജിഷ, എം രമേശ്വരി, പി എന്‍ അജിത്ത് എന്നിവര്‍ മനോജ്‌ മാഷിന്‌ കീഴിൽ രാജ്യാന്തരതാരങ്ങളായി വളര്‍ന്നു.


കഴിവിന്റെ പരമാവധി ചെയ്‌തുതീര്‍ത്തെന്നും ഇനി വിശ്രമം ആവശ്യമാണെന്നും പി ജി മനോജ് പറഞ്ഞു. പാലക്കാട് കണ്ണാടി പാണ്ടിയോട് സ്വദേശിയാണ്. പരേതനായ ഗോപി രാജന്റെയും സരോജിനിയുടെയും മകനാണ്. പറളി സ്കൂള്‍ അധ്യാപികയായ സിംലയാണ് ഭാര്യ. ലക്ഷ്മി മകളാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home