Deshabhimani

print edition റെക്കോഡ്‌ തകർത്താൽ 
വിജിലയുടെ പണക്കിഴി

kv vijila

കെ വി വിജില, 2001ല്‍ കോട്ടയത്ത് നടന്ന സംസ്ഥാന കായികമേളയില്‍ വിജില 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡോടെ സ്വര്‍ണം നേടുന്നു

വെബ് ഡെസ്ക്

Published on Oct 27, 2026, 04:37 AM | 1 min read

കോഴിക്കോട്‌: സീനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വന്തം റെക്കോഡ്‌ തകർക്കുന്ന അത്‌ലീറ്റിന്‌ കെ വി വിജില പതിനായിരം രൂപ സമ്മാനമായി നൽകും. 2001ൽ കോട്ടയത്ത് നടന്ന മീറ്റിൽ തൃശൂർ സായി താരമായ വിജില രണ്ട് റെക്കോഡുകളാണ് കുറിച്ചത്. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും. വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായിരുന്നു.


400 മീറ്ററിൽ കെ എം ബീനമോളുടെ റെക്കോഡാണ് മാറ്റിയെഴുതിയത്. ഇത് പിന്നീട് ടിന്റു ലൂക്ക മറികടന്നു. 400 മീറ്റർ ഹർഡിൽസിലെ ഒരു മിനിറ്റ്‌.001 സെക്കന്റാണ്‌ 25 വർഷമായി മായാതെ നിൽക്കുന്നത്‌.


തലശേരി റെയിൽവേ സ്‌റ്റേഷനിൽ ചീഫ് കമേഴ്സ്യൽ ക്ലർക്കാണ്. കുടിയാന്മല സ്വദേശിയും സൈനികനുമായ മാർട്ടിനും മക്കളായ ക്രിസ് മാർട്ടിനും നിയ മാർട്ടിനുമൊപ്പം കണ്ണൂരിലാണ് താമസം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home