സമരം നവംബർ 2 മുതൽ
print edition കെഎസ്ഇബി തൊഴിലാളി പണിമുടക്ക് വിജയിപ്പിക്കുക: സിഐടിയു

തിരുവനന്തപുരം: കെഎസ്‌ഇബി തൊഴിലാളികൾ നവംബർ രണ്ടുമുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കാൻ സിഐടിയു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തു. സ്‌മാർട്ട് മീറ്റർ പദ്ധതി അട്ടിമറിച്ച് സ്വകാര്യവൽക്കരണത്തിലേക്ക് വഴിതുറക്കുന്ന യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെയും യൂണിയനുകളുമായി ചർച്ചചെയ്ത് തയ്യാറാക്കിയ പൊതുസ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പണിമുടക്ക്. വർക്ക് അറേഞ്ച്മെന്റ് എന്ന പേരിലുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക, ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
കരാർ തൊഴിലാളികളുടെ കൂലി വെട്ടിക്കുറയ്ക്കുകയും ജോലി നൽകാതിരിക്കുകയും ചെയ്യുന്നത് വൈദ്യുതി ബോർഡിൽ പതിവായി. വകുപ്പ് മന്ത്രിക്കും മാനേജ്മെന്റിനും കത്ത് നൽകിയെങ്കിലും സംഘടനകളെ ചർച്ചയ്‌ക്ക് വിളിക്കാപോലും തയ്യാറായിട്ടില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പാക്കാൻ കെഎസ്‌ഇബി നീക്കം ആരംഭിച്ചപ്പോൾ എല്ലാ തൊഴിലാളി സംഘടനകളും സമരത്തിനിറങ്ങി. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ടോട്ടക്സ് മാതൃക അവസാനിപ്പിച്ച് ഉൽപ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ കാപെക്‌സ് മാതൃക അംഗീകരിച്ച് സ്മാർട്ട് മീറ്റർ സ്ഥാപിച്ചുതുടങ്ങിയതുമാണ്. ഇപ്പോൾ വീണ്ടും സ്വകാര്യ കമ്പനികൾക്കുവേണ്ടി ചരടുവലി ആരംഭിച്ചതായും സിഐടിയുപറഞ്ഞു.








0 comments