Deshabhimani

print edition ഗോളടിച്ച്‌ അങ്ങനെ 
ബാദുഷ ‘റോണോ’യായി

State School Meet 2026 Football Ibrahim badusha

ഇബ്രാഹിം ബാദുഷ മത്സരത്തിനിടെ

വെബ് ഡെസ്ക്

Published on Oct 27, 2026, 04:28 AM | 1 min read

കോഴിക്കോട്‌: ഒന്നും രണ്ടുമല്ല, ആറ്‌ ഗോളാണ്‌ ഇബ്രാഹിം ബാദുഷ അടിച്ചുകൂട്ടിയത്‌. ഓരോ ഗോളിനുശേഷവും ബാദുഷ പുറത്തുനിൽക്കുന്ന ഉമ്മ സീനത്തിനെ നോക്കി പുഞ്ചിരിക്കും. ഉമ്മ, മറുചിരി നൽകും. മറ്റൊരു ഗോളിലേക്കുള്ള വഴിയിലേക്ക്‌ ബാദുഷ കുതിച്ചുപായും.


സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഇൻക്ലൂസീവ്‌ ഫുട്‌ബോളിലെ അത്ഭുത താരമാണ്‌ ബാദുഷ. റണ്ണറപ്പായ പാലക്കാട്‌ ടീമിന്റെ ഗോളടിക്കാരൻ. ആറ്‌ ഗോളുമായി മികച്ച ഭാവിവാഗ്‌ദാനമായും തെരഞ്ഞെടുക്കപ്പെട്ടു. സാക്ഷാൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയാണ്‌ ഇഷ്ടതാരം. ‘റോണോ’യെപ്പോലൊരു ഗോളടിക്കാരനാകാനാണ്‌ ആഗ്രഹം.


ബാദുഷയുടെ തലനിറയെ തുന്നിക്കെട്ടലുകളുടെ പാടുകളാണ്‌. ഒന്നരവയസ്സ്‌ മുതലുള്ള ശസ്‌ത്രക്രിയകൾ ബാക്കിവച്ച അടയാളങ്ങൾ. തലയ്‌ക്ക്‌ അസാധാരണ വലിപ്പം സംഭവിക്കുന്ന ‘ക്രാനിയോഫേഷ്യൽ അനോമലൈസ്‌’ എന്ന അവസ്ഥയിരുന്നു ജനനം മുതൽ. രണ്ട്‌ തവണ ശസ്‌ത്രക്രിയ നടത്തി. ഒരു കണ്ണിന്‌ ചെറിയ കാഴ്‌ച കുറവുണ്ട്‌. മൂക്കിൽ ഒരു വശത്തുകൂടി മാത്രമേ ശ്വസിക്കാൻ കഴിയൂ.


പാലക്കാട്‌ കുണ്ടൂർക്കുന്ന്‌ ടിഎസ്‌എൻഎം എച്ച്‌എസിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിയാണ്‌. ആറു വർഷം മുമ്പ്‌ വൃക്ക രോഗത്തെ തുടർന്ന്‌ അച്ഛൻ മുഹമ്മദലി മരിച്ചു. തൊഴിലുറപ്പു തൊഴിലാളിയായ ഉമ്മ സീനത്തിന്റെ ഏക വരുമാനത്തിൽ ആണ്‌ ബാദുഷയും സഹോദരിമാരായ മുഹ്സിനയും മുർഷിതയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home