Deshabhimani

print edition സെർബിയൻ യുവത 
നല്‍കുന്ന പാഠം

Serbia Students rally

സെർബിയയിൽ ബെൽഗ്രേഡിലെ സ്ലാവിയ സ്‌ക്വയറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൂട്ടായ്മയിലെ പ്രവർത്തകർ

വെബ് ഡെസ്ക്

Published on Oct 27, 2026, 02:45 AM | 1 min read

കിഴക്കൻ യൂറോപ്യൻ രാജ്യമായ സെർബിയയിൽ രണ്ടുവർഷമായി സർക്കാർവിരുദ്ധ പ്രക്ഷോഭം തുടരുന്ന വിദ്യാർഥികളുടെ കൂട്ടായ്‌മയാണ്‌ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയത്‌. മുൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിച് നേതൃത്വം നൽകുന്ന വലതുപക്ഷ സെർബിയൻ പ്രോഗ്രസീവ് പാർടിയുടെ (എസ്എൻഎസ്) 14 വർഷത്തെ ഭരണത്തെ താഴെയിറക്കിയാണ്‌ വ്യക്തമായ നേതൃത്വമോ സംഘടനാരൂപമോ ഇല്ലാത്ത ‘സ്റ്റുഡന്റ്സ് ലിസ്റ്റ്' വിജയം കണ്ടത്.


സർവകലാശാല പ്രൊഫസർമാരും ബുദ്ധിജീവികളും കർഷകരും കായികതാരങ്ങളുമാണ് വിദ്യാർഥികളുടെ സ്ഥാനാർഥിപ്പട്ടികയിൽ ഭൂരിപക്ഷവും. അയൽരാജ്യമായ ഹംഗറിയിൽ തീവ്ര വലതുപക്ഷ നേതാവായ വിക്ടർ ഓർബന്റെ 16 വർഷത്തെ സ്വേഛാധിപത്യ ഭരണത്തെ താഴെയിറക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് യുവജനങ്ങളായിരുന്നു.


2024 നവംബർ ഒന്നിന് സെർബിയയിലെ രണ്ടാമത്തെ വലിയ നഗരമായ നോവി സാഡിലെ റെയിൽവെ സ്റ്റേഷന്റെ മേൽക്കൂര തകർന്ന് 16 പേർ മരിച്ചതിനെ തുടർന്നാണ്, അഴിമതിക്കെതിരെ വിദ്യാർഥികൾ സമരം ആരംഭിച്ചത്. രാഷ്ട്രീയ സ്വേഛാധിപത്യത്തിനും അഴിമതിക്കുമെതിരെ ആരംഭിച്ച വിദ്യാർഥികളുടെ പ്രസ്ഥാനത്തിന് ക്രമേണ വൻ ജനപിന്തുണ ആർജിക്കാനായി. പ്രധാന പ്രതിപക്ഷത്തിന്റെ റോളിലേക്ക് വിദ്യാർഥി പ്രക്ഷോഭകർ വളർന്നു. വിദേശ ശക്തികളുടെ ഏജന്റുമാരാണെന്ന് പറഞ്ഞ് വിദ്യാർഥികളെ താറടിച്ചുകാട്ടാനാണ് വുസിച് ശ്രമിച്ചത്. കഴിഞ്ഞ 27ന് വുസിച് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും പ്രധാനമന്ത്രിപദത്തിൽ കണ്ണുനട്ട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ സെർബിയൻ ജനത വുസിചിനോട് പ്രതിപക്ഷത്തിരിക്കാൻ ആവശ്യപ്പെട്ടു.


സ്വേച്ഛാധിപത്യത്തിലേക്ക് പോകാതിരിക്കാൻ ആധികാരവിഭജനം പുനഃസ്ഥാപിക്കണമന്നും പ്രോസിക്യൂട്ടർ ജനറൽ ഓഫീസിന് സ്വയംഭരണം അനുവദിക്കണമെന്നും വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിൽ പൊതുനിക്ഷേപം വർധിപ്പിക്കണമെന്നും ഭരണ–കാർഷിക മേഖലകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കണമെന്നുമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home