കുടുങ്ങിയവരെ പിഴിയുന്ന ‘രക്ഷാദൗത്യം’; വിമാന യാത്രാക്കൂലി 12,000 മുതൽ ഒരുലക്ഷം വരെ

ന്യൂഡൽഹി
വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് പേര് ‘വന്ദേഭാരത് ദൗത്യം’, പക്ഷെ നാട്ടിലെത്തണമെങ്കില്‍
പ്രവാസികള്‍ അങ്ങോട്ട് പണംകൊടുക്കണം.അതും കൈപൊള്ളിക്കുന്ന നിരക്കിൽ. 12,000 മുതൽ ഒരുലക്ഷം രൂപ വരെയാണ് വിമാനയാത്രാക്കൂലി. കേന്ദ്രത്തിന്റെ പരിഹാസ്യമായ നടപടിയില്‍ വ്യാപകമായി പ്രതിഷേധമുയരുന്നു.
അമേരിക്കയിൽനിന്നും ഒരു ലക്ഷം, ബ്രിട്ടണിൽനിന്നും 50,000 സിംഗപ്പുരിൽ നിന്നും 20,000, ഗൾഫ് രാജ്യങ്ങളിൽനിന്നും 15,000–-20,000 എന്നിങ്ങനെയാണ് ശരാശരി ടിക്കറ്റ് നിരക്ക്. ‘ഇത് വാണിജ്യസേവനം തന്നെ. ആരെയും സബ്‌സിഡി നിരക്കിൽ കൊണ്ടുവരാനാകില്ല. വിമാനക്കമ്പനികൾ വലിയ നഷ്ടത്തിലാണ്’ –- വ്യോമയാനമന്ത്രി ഹർദീപ്‌സിങ് പുരി പ്രതികരിച്ചു.
ടിക്കറ്റിന് പണമില്ലാതെ വിദേശത്ത് കുടുങ്ങിയവര്‍ക്ക് ഒരാനുകൂല്യവും കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിഹാർ, ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേർ യുഎഇയിലും മറ്റും കുടുങ്ങിയതായി ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ റെയിൽവേയും ഉയര്‍ന്നനിരക്ക് ഈടാക്കുന്നു. ഫ്ലെക്‌സി ഫെയർ സംവിധാനം വഴിയാണ് നിരക്ക് നിശ്ചയിക്കുന്നത്. 10 ശതമാനം സീറ്റുകൾ വീതം ബുക്ക് ചെയ്യപ്പെട്ടതിന് ശേഷം ഒരോ സീറ്റിന്റെയും അടിസ്ഥാന നിരക്കിൽ 10 ശതമാനം മുതൽ മുകളിലോട്ട് വർധനവുണ്ടാകുന്ന സംവിധാനമാണിത്.











0 comments