ad
Deshabhimani

ചരിത്ര ചിത്രപ്രദർശനത്തിന്‌ തുടക്കം

ചിത്രങ്ങൾ പറയും പോരാട്ടങ്ങളുടെ ഗാഥ

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര ചിത്രപ്രദർശനം ഉദ്ഘാടനത്തിന് ശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം 
സി എൻ മോഹനൻ കാണുന്നു

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര ചിത്രപ്രദർശനം ഉദ്ഘാടനത്തിന് ശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം 
സി എൻ മോഹനൻ കാണുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 12:58 AM | 1 min read

തൃശൂർ

ലോകത്തെ കമ്യൂണിസ്റ്റ്‌ പോരാട്ടങ്ങളുടെ ചരിത്രവും രാജ്യത്തുണ്ടായ ഇടതുപക്ഷ മുന്നേറ്റങ്ങളും ഡിവൈഎഫ്‌ഐയുടെ ഇടപെടലുകളും പരിചയപ്പെടുത്തുന്ന ചരിത്ര –ചിത്ര പ്രദർശനത്തിന്‌ തുടക്കമായി. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇ എം എസ്‌ സ്‌ക്വയറിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പ്രദർശനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ‘ചരിത്രമെഴുതിയ ഹൃദയങ്ങൾ’ ഡിവൈഎഫ്‌ഐ മുൻകാല പ്രവർത്തകരുടെ സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്‌തു. ചരിത്ര– ചിത്ര പ്രദർശനം സംഘടിപ്പിച്ച ബാലസംഘം സംസ്ഥാന അക്കാദമിക്‌ കമ്മിറ്റി അംഗം എ വി രഞ്ജിത് പയ്യന്നൂരിന്‌ സി എൻ മോഹനൻ ഉപഹാരം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്‌മ അജയഘോഷ്‌, ജില്ലാ സെക്രട്ടറി കെ എസ്‌ റോസൽരാജ്‌, പ്രസിഡന്റ്‌ പി എച്ച്‌ നിയാസ്‌, ട്രഷറർ സുകന്യ ബൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ എൽ ശ്രീലാൽ, കെ എസ്‌ സെന്തിൽ കുമാർ, ജില്ലാ കമ്മിറ്റിയംഗം ഹർഷ വിനീത്‌, തൃശൂർ ബ്ലോക്ക്‌ സെക്രട്ടറി എൻ ജി സന്ദീപ്‌, സിപിഐ എം തൃശൂർ ഏരിയ സെക്രട്ടറി അനൂപ്‌ ഡേവിസ്‌ കാട, ജില്ലാ കമ്മിറ്റിയംഗങ്ങളായ മേരി തോമസ്‌, കെ രവീന്ദ്രൻ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ജിഷ്‌ണു സത്യൻ എന്നിവർ സംസാരിച്ചു. പ്രദർശനം 22ന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home