ജൈവ സാങ്കേതികവിദ്യ, രസതന്ത്രം 2018

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 02, 2019, 03:46 PM | 0 min read

റോബോകെമിസ്റ്റും കെംപ്യൂട്ടറും
പുതിയ രാസപ്രവർത്തനങ്ങൾ ഡിസൈൻ ചെയ്യാനും പുതിയതരം തന്മാത്രകൾ നിർമിക്കാനുമൊക്കെ കഴിവുള്ള റോബോട്ട് കെമിസ്റ്റ്! ഗ്ലാസ്സ്ഗോ സർവകലാശാലയിൽ പ്രൊഫ. ക്രോണിന്റെ നേതൃത്വത്തിലുള്ള  ഗവേഷകരാണ് നിർമിത ബുദ്ധിയുള്ള റോബോകെമിസ്റ്റിനെ വികസിപ്പിച്ചെടുത്തത്. ഇതിനകംതന്നെ ആയിരത്തിലധികം പുതിയ രാസപ്രവർത്തനങ്ങളും രാസവസ്തുക്കളും ഈ റോബോട്ട് യാഥാർഥ്യമാക്കിക്കഴിഞ്ഞെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. നൂതന ഔഷധ നിർമാണത്തിൽ കുതിച്ചുചാട്ടത്തിന‌് വഴിയൊരുക്കുന്ന കെംപ്യൂട്ടർ എന്ന ത്രീഡി പ്രിന്ററും ഇതേ ഗവേഷകർതന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പുത്തൻ ദ്രവ്യരൂപം
പ്രകൃതിയിൽ കാണപ്പെടാത്ത, നാമിതുവരെ സങ്കൽപ്പിക്കുകപോലും ചെയ്യാത്ത സവിശേഷതകളുള്ള ദ്രവ്യരൂപങ്ങൾക്കുവേണ്ടിയുള്ള അന്വേഷണത്തിന്റെ ഒരു ഉത്തരമാണ് റൈഡ്ബെർഗ് പോളറോൺസ്. സ്ട്രോൺഷ്യം ആറ്റങ്ങളുടെ ബോസ് ഐൻസ്റ്റൈൻ കണ്ടൻസേറ്റിലേക്ക് ലേസർ പായിച്ച് ഊർജകൈമാറ്റം നടത്തി അതിലെ ഒരു ഇലക്ട്രോണിനെ ഉത്തേജിപ്പിച്ച് വലിയ ഓർബിറ്റിലേക്ക് എത്തിച്ചു. ഇങ്ങനെ സാധ്യമാക്കിയ വലിയ ആരമുള്ള ഈ സൂപ്പർ ആറ്റത്തിന്റെ ന്യൂക്ലിയസിനും ബാഹ്യതമ ഷെല്ലിനും ഇടയിലുള്ള സ്ഥലത്ത് അനേകം സ്ട്രോൺഷ്യം ആറ്റങ്ങളെ ഉൾക്കൊള്ളിച്ചാണ് പുതിയ ദ്രവ്യരൂപം നിർമിച്ചത്‌.

പ്രോട്ടോൺ ബാറ്ററി
മെൽബണിലെ ഗവേഷകർ റീചാർജ് ചെയ്യാൻ പറ്റുന്ന പ്രോട്ടോൺ ബാറ്ററികൾ വികസിപ്പിച്ചെടുത്തു. പരിസ്ഥിതിസൗഹൃദ ബാറ്ററി നിലവിലെ ലിഥിയം അയോൺ ബാറ്ററികളേക്കാളും ഊർജക്ഷമതയുള്ളവയാണെന്ന‌് ഗവേഷകർ പറയുന്നു. ഒരു കാർബൺ ഇലക്ട്രോഡും ജലത്തിൽനിന്നുള്ള പ്രോട്ടോണുകളും ഒരു റിവേഴ്സിബിൾ ഫ്യുവൽ സെല്ലുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. ഭാവിയിൽ ഇന്നത്തെ പല ബാറ്ററികളുടെയും സ്ഥാനം ഈ ബാറ്ററി കൈയടക്കുമെന്ന‌് ഉറപ്പ്.

സുസ്ഥിര പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് തിന്നും എൻസൈമും
കരയും കടലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ചവറ്റുകുട്ടയായി മാറുമ്പോൾ ഒരു പുതിയ ജൈവ പ്ലാസ്റ്റിക്കുമായി രംഗത്തെത്തിയിരിക്കുകയാണ് 2018ൽ  ടെൽ അവീവ് യൂണിവേഴ്സിറ്റി ഗവേഷകർ. കടൽക്കളകളെ ആഹാരമാക്കുന്ന ബാക്ടീരിയകളെ ഉപയോഗപ്പെടുത്തി പോളി ഹൈഡ്രോക്സി ആൽക്കനോയേറ്റ് എന്ന പോളിമറിനെ അടിസ്ഥാനമാക്കിയുള്ള പ്ലാസ്റ്റിക്കാണ് അവർ നിർമിച്ചത്.

കുടിവെള്ളക്കുപ്പികളും ശീതളപാനീയ കുപ്പികളുമൊക്കെ നിർമിക്കാൻ ഉപയോഗിക്കുന്ന പെറ്റ്  എന്ന പ്ലാസ്റ്റിക്കിനെ പെട്ടെന്ന് വിഘടിപ്പിക്കാൻ ശേഷിയുള്ള ഐഡിയോണെല്ല സകേയ്ൻസിസ് എന്ന ബാക്ടീരിയയിലെ സവിശേഷ എൻസൈമിന്റെ ഘടനാരഹസ്യങ്ങൾ യുകെയിലെ പോർട്സ്മൗത് സർവകലാശാലയിലെയും യുഎസ് എനർജി ഡിപ്പാർട‌്മെന്റിലെയും ഗവേഷകർ ചുരുൾ നിവർത്തി. ഒരു മാലിന്യക്കൂമ്പാരത്തിൽനിന്ന‌് തികച്ചും യാദൃച്ഛികമായാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയത്. വിഷരാസവസ്തുക്കളൊന്നും പുറന്തള്ളാത്തതും പുന:ചംക്രമണം നടത്താവുന്നതുമായ ഈ പ്ലാസ്റ്റിക്കിനെ സുസ്ഥിര പ്ലാസ്റ്റിക് എന്നാണ് വിശേഷിപ്പിക്കുന്നത്.

കുടിവെള്ളക്കുപ്പികളും ശീതള പാനീയക്കുപ്പികളുമൊക്കെ നിർമ്മിക്കാൻനുപയോഗിക്കുന്ന പെറ്റ് (ജഋഠ – പോളി എഥിലീൻ ടെറിഫ്താലേറ്റ്) എന്ന പ്ലാസ്റ്റിക്കിനെ പെട്ടെന്നു വിഘടിപ്പിക്കാൻ ശേഷിയുള്ള ഐഡിയോണെല്ല സകേയ്ൻസിസ് എന്ന ബാക്റ്റീരിയയിലെ സവിശേഷ എൻസൈമിന്റെ ഘടനാ രഹസ്യങ്ങൾ യു.കെയിലെ പോർട്സ്മൗത് സർവ്വകലാശാലയിലെയും യു.എസ്.എനർജി ഡിപ്പാർട്ട്മെന്റിലെയും ഗവേഷകർ ചുരുൾ നിവർത്തി. ഒരു മാലിന്യക്കൂമ്പാരത്തിൽ നിന്നും തികച്ചും യാദൃച്ഛികമായാണ് ഈ ബാക്റ്റീരിയയെ കണ്ടെത്തിയത്.
 



deshabhimani section

Related News

View More
0 comments
Sort by

Home