എന്തിനും ഏതിനും ആപ്പുകളിൽ ഡൺസോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 26, 2018, 04:58 PM | 0 min read


കഴിഞ്ഞ വർഷം ഡിസമ്പറിൽ ഇന്ത്യയിലെ ഒരു കമ്പനിയിൽ ഗൂഗിൾ 124 ലക്ഷം ഡോളർ നിക്ഷേപിച്ചു. ഇതിനൊരു പ്രിത്യേകത ഉണ്ടായിരുന്നു. ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പിൽ ഗൂഗിളിന്റെ നേരിട്ടുള്ള ആദ്യ നിക്ഷേപമായിരുന്നു അത്. കബീർ ബിശ്വാസും ചങ്ങാതിമാരും ചേർന്ന് തുടങ്ങിയ ഡൺസോ എന്ന സ്റ്റാർട്ടപ്പിൽ ആയിരുന്നു ഈ നിക്ഷേപം.

2015 ൽ തുടങ്ങിയ ഡൺസോ ഒരു സാധാരണ സ്റ്റാർട്ടപ്പ് അല്ല. എളുപ്പത്തിൽ പറഞ്ഞാൽ എന്തു ജോലിയും ചെയ്യാൻ പറഞ്ഞാൽ ചെയ്യുന്ന ഒരു ആപ്പ്. മറന്ന് വച്ച ഫോൺ ബന്ധുവീട്ടിൽ ചെന്ന് എടുക്കണമോ? അല്ല മാർക്കറ്റിൽ ചെന്ന് സാധനം വാങ്ങണോ? ഹോട്ടലിൽ ചെന്ന് ഭക്ഷണം വാങ്ങണോ? മക്കളുടെ സ്കൂളിൽ ചോറു കൊടുത്ത് വിടാൻ മറന്നെങ്കിൽ അതവിടെ എത്തിക്കണോ? എന്തു‌ ജോലിയും ചെയ്യും. ഫ്രീ ഒന്നുമല്ല. ദൂരവും, ജോലിയുടെ തരവും നോക്കി അമ്പതോ നൂറോ ഒക്കെ ആവും ജോലിക്ക്. ബാങ്കളൂരു, ഡൽഹി, പൂന, ഹൈദരാബാദ്, ചെന്നൈ, ഗുർഗാവ് എന്നീ നഗരങ്ങളിൽ ലഭ്യമായ ഈ സേവനം പഴയ ഒരു മലയാളം സിനിമയിലെ ഇതുപോലൊരു കമ്പനിയേ നമ്മളെ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ ജീവിതം ബിസി ആയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഇത്തരം ശിങ്കിടി ആപ്പുകൾക്ക് നമ്മുടെ ഇടയിലും ഒരു ഇടമുണ്ട്. ഇത്തരം നിരവധി ആപ്പുകൾ വന്നിട്ട് അവസാനം അവരിൽ വിജയിച്ചു എന്നതാണ് ഡൺസോയെ വേറിട്ടതാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home