പൊളിച്ചെഴുത്തിന്റെ ബിനാലെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2018, 06:17 PM | 0 min read

കൊച്ചി
കാഴ‌്ചയുടെ, ഉൾക്കാഴ‌്ചയുടെ, ചിന്തകളുടെ, ആനന്ദത്തിന്റെ ഉത്സവമാണ‌് ആസ്വാദകർക്ക‌് ബിനാലെ. കല, പ്രത്യേകിച്ച‌് ദൃശ്യകല സമൂഹത്തിലെവരേണ്യവിഭാഗത്തിന‌ു മാത്രം പങ്കെടുക്കാനും ആസ്വദിക്കാനമുള്ളതാണെന്ന ധാരണകൾ മാറ്റിയെഴുതപ്പെടുകയാണ‌്. ആ പൊളിച്ചെഴുത്തിന‌ുകൂടിവേദിയൊരുക്കുകയാണ‌് കൊച്ചി മുസിരിസ‌് ബിനാലെ.
നാലാം പതിപ്പിന്റെ തലക്കെട്ടുതന്നെ ‘അന്യതയിൽനിന്നുംഅന്യോന്യതയിലേക്ക‌്’ എന്നാണ‌്. അരികുവൽക്കരിക്കപ്പെടുന്നവരെഉൾച്ചേർക്കുകയും കൂട്ടായ‌്മ
യുടെ പൊരുൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുകയാണ‌് അക്ഷരാർഥത്തിൽ ഈ ബിനാലെ. അതിനുദാഹരണമാണ‌് വിക്കിറോയിയുടെയും ബപ്പി ദാസിന്റെയും മാധവി പരേഖിന്റെയുമൊക്കെ പ്രതിഷ‌്ഠാപനങ്ങൾ. കലയുടെ പരമ്പരാഗതരീതികളും ചിട്ടവട്ടങ്ങളുമെല്ലാം ഇവിടെ മാറ്റിയെഴുതപ്പെടുന്നു. കാണിയുടെ മനസ്സിലെകലാസ്വാദനത്തിന‌് പരിധികളില്ലെന്ന‌് ഈ ബിനാലെ പറയുന്നു.

ആസ്വാദനത്തിന‌് വഴിയൊരുക്കുന്നതിലും പ്രതിഷ‌്ഠാപനങ്ങളുടെതെരഞ്ഞെടുപ്പിലും  സംഘാടകർ പുലർത്തിയ സൂക്ഷ‌്മത എടുത്തുപറയാതെവയ്യ. ആ സൂക്ഷ‌്മതയ‌്ക്കുള്ള ക്രെഡിറ്റ‌് പ്രധാനമായും ക്യുറേറ്റർ അനിതദുബെയ‌്ക്കുതന്നെ. അനിതയാണ‌് വിക്കിയെയും ബപ്പിയെയും മാധവിയെയുമൊക്കെ കലയുടെ ആഗോള പ്രകടനവേദിയിലേക്ക‌് കൈപിടിച്ചുകൊണ്ടുവന്നത‌്. തെരുവിൽചപ്പുചവറുകൾ പെറുക്കിവിറ്റു ജീവിച്ചിരുന്ന വിക്കി റോയ‌്,  കൊൽക്കത്തയിലെ ദരിദ്ര ചുറ്റുപാടുകളിൽനിന്ന‌് പറിച്ചുനടപ്പെട്ട‌് ഡൽഹിയിലെത്തി ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന ബപ്പി ദാസ‌്, പരമ്പരാഗത രീതിയിൽ കലാപഠനം നടത്തിയിട്ടില്ലാത്ത മാധവി പരേഖ‌്  തുടങ്ങിയവരുടെയൊക്കെ പ്രതിഷ‌്ഠാപനങ്ങളും ജീവിതവും ആസ്വാദകർക്ക‌് പ്രചോദനമാകുകയാണ‌്.  യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമാറി പോളണ്ട‌്, കെനിയ, ക്യൂബ, ബോസ‌്നിയ, ഉഗാണ്ട,ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള  കലാകാരന്മാരെ കണ്ടെത്തി അവർക്കും ബിനാലെയിൽ ഇടം കൊടുത്തിട്ടുണ്ട‌്.

എഴുത്ത് 
മഞ്ജു കുട്ടികൃഷ്ണൻ
ഫോട്ടോ -
എ ആർ  അരുൺരാജ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home