ഓണം ഷോപ്പിങ് ഉത്സവം: ആദ്യസ്വർണനാണയം സമ്മാനിച്ചു

അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ഓണം ഷോപ്പിങ് ഉത്സവം സമ്മാനപദ്ധതിയിൽ ആദ്യസ്വർണനാണയം ലഭിച്ച സതീഷ്‌കുമാറിന് അസോസിയേഷൻ പ്രസിഡന്റ് എൻ വി പോളച്ചൻ സമ്മാനം നൽകുന്നു
അങ്കമാലി
മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണം ഷോപ്പിങ് ഉത്സവം ഫിയസ്റ്റ സമ്മാനപദ്ധതിയുടെ ആദ്യസ്വർണനാണയം, ടെൽക് റിട്ട. ജീവനക്കാരൻ സതീഷ് കുമാറിന് ലഭിച്ചു. ഓരോ 10,000 കൂപ്പണുകളിലും സ്വർണനാണയങ്ങൾ സമ്മാനമായുണ്ട്.
സമ്മാനാർഹമായ കൂപ്പൺ കിട്ടിയത് അലോഷ്യസ് ഡിസിൽവയുടെ കടയിൽനിന്നാണ്.
മൈക്രോവേവ് ഓവനുകൾ, മിക്സർ ഗ്രൈൻഡറുകൾ, ടവർഫാനുകൾ, എയർ ഫ്രൈയറുകൾ, ബെഡ്ഷീറ്റുകൾ, ക്യാഷ് വൗച്ചറുകൾ അടക്കം 30000ലധികം പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. 31ന് പദ്ധതി അവസാനിക്കും.










0 comments