print edition കാസർകോട് എംഡിഎംഎ കേസ്: പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ വിഐപി


റഷീദ് ആനപ്പുറം
Published on Aug 17, 2026, 01:58 AM | 1 min read
തിരുവനന്തപുരം: എംഡിഎംഎയുമായി കാസർകോട്ട് പിടിയിലായ മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്നതിന് കൂടുതൽ തെളിവുകൾ. രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയായ ഇയാൾ നിരവധി തവണ സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിലെത്തിയിട്ടുണ്ട്. ബംഗളൂരു കേന്ദ്രമായി രാസലഹരി വ്യാപാരം നടത്തുന്ന നൈജീരിയൻ സംഘത്തിന്റെ ഏജന്റ് കൂടിയായ ഇയാൾ അറസ്‌റ്റിലാകുന്നതിന് ദിവസങ്ങൾക്കുമുമ്പും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി.
പറവൂരിലെ എംഎൽഎ ഓഫീസ്, ആലുവ ദേശത്തെ വീട് എന്നിവിടങ്ങളിലും സ്ഥിരം സന്ദർശകനാണ്. ഇതുസംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസിന് ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണപരിധിയിൽ വരുന്നത് ഒഴിവാക്കാൻ തുടരന്വേഷണം അവസാനിപ്പിച്ചു.
വി ഡി സതീശന്റെ സോഷ്യൽ മീഡി-യ കോ ഓർഡിനേറ്ററായ ഹുസൈൻ അറസ്റ്റിലായ ദിവസം തലസ്ഥാനത്തെയും എറണാകുളത്തെയും പ്രമുഖ കോൺഗ്രസ് നേതാക്കളെയും വിളിച്ചിരുന്നു. സതീശന്റെ സ്വന്തക്കാരെയാണ് വിളിച്ചതെന്നാണ് വിവരം. മയക്കുമരുന്ന് കടത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധവും ഹുസൈൻ ഉപയോഗിച്ചു. കാസർകോട്ട് പിടിയിലായ ദിവസം എറണാകുളത്തുനിന്നാണ് യാത്ര തുടങ്ങിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ എംഡിഎംഎ വിതരണം ചെയ്‌തു. ഇതിനിടയിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണിച്ച് പൊലീസ് പരിശോധനയിൽനിന്ന് രക്ഷപ്പെട്ടു.
മയക്കുമരുന്ന് പുറത്തുനിന്ന് വരുന്നതിനാൽ ലഹരിക്കേസുകളുടെ വിവരങ്ങൾ കേന്ദ്ര ഏജൻസികളുടെയും ദക്ഷിണേന്ത്യൻ സംസ്ഥാന പൊലീസിനും കൈമാറാൻ യുഡിഎഫ് സ ർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, എംഡിഎംഎയുമായി മുഖ്യമന്ത്രിയുടെ കൂട്ടാളി പിടിയിലായതോടെ കേസിന്റെ വിവരങ്ങൾ കൈമാറുന്നതിന് വിലക്കേർപ്പെടുത്തി. സർക്കാർ തീരുമാനം അട്ടിമറിച്ചാണ് വിശ്വസ്‌തനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിതന്നെ സ്വാധീനം ചെലുത്തുന്നത്.









0 comments