പുനർജനി തട്ടിപ്പിൽ സമഗ്രാന്വേഷണം വേണം: കേരള കോൺഗ്രസ് എം

കേരള കോൺഗ്രസ് എം പറവൂർ നിയോജകമണ്ഡലം യോഗം ജില്ലാ പ്രസിഡന്റ് ടോമി കെ തോമസ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പുനർജനി പദ്ധതിയുടെ പേരിൽ വിദേശനാണ്യവിനിമയചട്ടം ലംഘിച്ച് നടത്തിയ സാമ്പത്തിക അഴിമതിയെക്കുറിച്ച് സമഗ്രാന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം പറവൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അഴിമതി ആരോപിതനായ മുഖ്യമന്ത്രിയെ വെള്ളപൂശാൻ സർക്കാർതന്നെ ശ്രമിക്കുന്നത് അപഹാസ്യവും അത്യന്തം അപകടകരവുമാണ്. സത്യം എന്തെന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും വിഷയത്തിൽനിന്ന് സർക്കാർ ഒളിച്ചോടരുതെന്നും യോഗം വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് ടോമി കെ തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടോബി മാമ്പിള്ളി അധ്യക്ഷനായി. വി വി ജോഷി, ജോയി മുളവരിക്കൽ, സോണി ജോബ്, മാത്യു ചാഴികാടൻ, ജേക്കബ് ജോർജ്, ലിജോ കൊടിയൻ എന്നിവർ സംസാരിച്ചു.










0 comments