കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാ പതക്: കേരളത്തിൽ നിന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അംഗീകാരം

ടി നാരായണൻ, പി കെ ജിജീഷ്, കെ ആർ രഞ്ജിത്, പി വിഷ്ണു, അരുൺ കെ പവിത്രൻ
ന്യൂഡൽഹി : കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2026-ലെ 'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷതാ പതക്' പുരസ്കാരത്തിന് കേരളത്തിൽ നിന്നുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 31ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
കുറ്റാന്വേഷണ മികവിനാണ് കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബഹുമതിക്ക് അർഹരായത്. തൃശൂർ റേഞ്ച് ഡിഐജി ടി നാരായണൻ, കൊച്ചി സിറ്റി ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ-II അരുൺ കെ പവിത്രൻ, ഇൻസ്പെക്ടർമാരായ പി കെ ജിജീഷ്, കെ ആർ രഞ്ജിത്, പി വിഷ്ണു എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
കേന്ദ്ര സായുധ പൊലീസ് സേനകൾ, കേന്ദ്ര പൊലീസ് സംഘടനകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സംസ്ഥാന പൊലീസ് സേനകൾ എന്നിവയിൽ നിന്നായി ആകെ 490 പേർക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. സ്പെഷ്യൽ ഓപ്പറേഷൻസ്, കുറ്റാന്വേഷണം, ഫോറൻസിക് സയൻസ്, ഇന്റലിജൻസ് എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വർഷംതോറും പുരസ്കാരം നൽകുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്നുമായി കുറ്റാന്വേഷണ വിഭാഗത്തിൽ ആകെ 123 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.









0 comments