പി ജി വേലായുധൻ അനുസ്മരണം 2ന്

തിരുവനന്തപുരം : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി ജി വേലായുധൻ നായരുടെ 11ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 2ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിലാണ് പരിപാടി.
നടനും കെഎസ്എഫ്ഡിസി ചെയർമാനുമായ പ്രേംകുമാർ ചടങ്ങിൽ മുഖ്യാതിഥിയാകും. അഡ്വ. കോലിയക്കോട് കൃഷ്ണൻ നായർ, അഡ്വ ജെ വേണുഗോപാലൻ നായർ എന്നിവർ പി ജിയുമൊത്തുള്ള ഓർമ്മകൾ പങ്കിടും. കേരകർഷക സംഘം സംസ്ഥാന പ്രസിഡന്റ് എ പ്രദീപൻ പി ജി, നവയുഗം എഡിറ്റർ ആർ അജയൻ, കേരകർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി തലയൽ കൃഷ്ണൻ നായർ, സംവിധായകൻ അനിൽ വി നാഗേന്ദ്രൻ, എം അജികുമാർ എന്നിവർ പങ്കെടുക്കും.









0 comments