Deshabhimani

രാംലീല മൈതാനിയിലേക്ക് ഫ്രീ യാത്ര; സൗജന്യ സർവീസുമായി ഡൽഹിയിലെ ഓട്ടോ ഡ്രൈവർമാർ

ramlila auto
വെബ് ഡെസ്ക്

Published on Nov 01, 2026, 07:44 PM | 1 min read

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന മഹാറാലിയിൽ പങ്കെടുക്കാൻ രാംലീലാ മൈതാനിയിലേക്ക് എത്തുന്നവർക്ക് സൗജന്യ ഓട്ടോ സർവീസുകളുമായി ഡൽഹിയിലെ ഓട്ടോ ഡ്രൈവർമാർ.


ജനകീയ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത്. തങ്ങളുടെ ഓട്ടോയുടെ പുറകിൽ ചലോ ദില്ലി മാർച്ചിനെത്തുന്നവർക്ക് സൗജന്യ യാത്രയെന്ന ബാനറുകളും ഡ്രൈവർമാർ പതിപ്പിച്ചിരുന്നു. ജനാധിപത്യവും വോട്ടും സംരക്ഷിക്കുന്നതിനായുള്ള ഐക്യദാർഢ്യം എന്നും ബാനറിൽ എഴുതി.


മുൻകൂട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിന്റോ റോഡ്, കൊണാട്ട് പ്ലേസ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് റാലി സ്ഥലത്തേക്ക് പോകുന്നവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഇവർ മുന്നിലുണ്ടായിരുന്നു. എസ്ഐആറിനും ​ഗ്യാനേഷ് കുമാറിനുമെതിരെ അണിനിരക്കുന്നവർക്ക് പിന്തുണയേകിക്കൊണ്ടുള്ള സാധാരണ ജനവിഭാ​ഗങ്ങളുടെ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്യം സമീപകാലത്ത് കണ്ടിട്ടില്ലാത്ത വൻ ജനകീയ മുന്നേറ്റത്തിനാണ് രാംലീല മൈതാനം സാക്ഷ്യം വഹിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home