Deshabhimani

മഹാറാലിയിലെത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടപടി; നിരവധി പേരെ കസ്റ്റഡിയിലെടുത്തു

students
വെബ് ഡെസ്ക്

Published on Nov 01, 2026, 08:32 PM | 1 min read

ന്യൂഡൽഹി : ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുത്ത നിരവധി വിദ്യാർഥികളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.


ഞായറാഴ്ച മിന്റോ റോഡിൽ നിന്ന് മാത്രം 100 ലധികം വിദ്യാർഥികളെയാണ് പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ദിശ എന്ന വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിലാണ് മിന്റോ റോഡിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.


മിന്റോ റോഡിൽ നിന്ന് കൊണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്തുന്നതിനിടെ പൊലീസുകാർ ഇവരെ തടയുകയായിരുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിനായി പ്രക്ഷോഭം നയിക്കുന്ന യുവതലമുറയെ അടിച്ചമർത്താനുള്ള ​​ഗൂഢലക്ഷ്യമാണ് കേന്ദ്രം നടപ്പാക്കുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുത്താൽ ഭാവി നശിപ്പിച്ചുകളയുമെന്ന ഭീഷണികൾ മുൻപും ഡൽഹി പൊലീസ് നടത്തിയിട്ടുള്ളതാണ്.


10 ലക്ഷം പേർ രാംലീല മൈതാനിയിലെത്തിയില്ലെന്നും ചലോ ദില്ലി മാർച്ച് പരാജയമായിരുന്നുവെന്നും ബിജെപി അവകാശപ്പെട്ടിരുന്നു. എന്നാൽ, കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും രാജ്യത്തുടനീളം പൊലീസിനെ വിന്യസിച്ചിട്ടും നിരവധി പേരാണ് ഡൽഹിയിലേക്ക് ഇരച്ചെത്തിയത്. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ബിഎസ് 6 വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, സിഎൻജി വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമേ തലസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയിരുന്നുള്ളൂ. ബിഎസ് 3, ബിഎസ് 4, ബൈക്കുകൾ, കാറുകൾ തുടങ്ങിയവയ്ക്ക് സമ്പൂർണ വിലക്കാണ് ഇന്ന് ഏർപ്പെടുത്തിയിരുന്നത്. എന്നിട്ടും കാൽനടയായി വരെ ജനങ്ങൾ മഹാറാലിയിലേക്ക് ഒഴുകിയെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home