Deshabhimani

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; മലേഷ്യയെ വീഴ്ത്തി ഇന്ത്യ, ഹർമൻപ്രീതിന് ഹാട്രിക്

Hockey india

ടീം ഇന്ത്യ | Photo: Hockey India

വെബ് ഡെസ്ക്

Published on Nov 01, 2026, 09:10 PM | 1 min read

ജലന്ധർ : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ മലേഷ്യയെ 4–2ന് പരാജയപ്പെടുത്തി ഇന്ത്യ. ജലന്ധറിലെ ഒളിമ്പ്യൻ സുര്‍ജിത് സിങ് ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നായകൻ ഹർമൻപ്രീത് സിങ്ങിന്റെ ഹാട്രിക് മികവിലാണ് ഇന്ത്യയുടെ ജയം. സുഖ്ജീത് സിങ്ങാണ് ഇന്ത്യയ്ക്കായി നാലാം ഗോൾ നേടിയത്. മലേഷ്യയ്ക്കായി അഖിമുള്ള അന്വറും ഷെല്ലോ സിൽവേറിയസും ലക്ഷ്യം കണ്ടു.


മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. 26-ാം മിനിറ്റിൽ അഖിമുള്ള മലേഷ്യയ്ക്കായി സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ 33-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് വീണ്ടും വലകുലുക്കി. 43-ാം മിനിറ്റിൽ സുഖ്ജീത് സിങ്ങിന്റെ മികച്ച ഫീൽഡ് ഗോളിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തി.


58-ാം മിനിറ്റിൽ പെനാൽറ്റി സ്ട്രോക്കിലൂടെ ഹർമൻപ്രീത് ഹാട്രിക് പൂർത്തിയാക്കി. 59-ാം മിനിറ്റിൽ ഷെല്ലോ സിൽവേറിയസ് മലേഷ്യയ്ക്കായി ഒരു ഗോൾ നേടിയെങ്കിലും ഇന്ത്യയുടെ വിജയം തടയാനായില്ല.


തുടർച്ചയായ നാലാം ജയത്തോടെ ഇന്ത്യ ടൂർണമെന്റിലെ അപരാജിത കുതിപ്പ് തുടർന്നു. നേരത്തെ ബംഗ്ലാദേശിനെ 13–0നും ചൈനയെ 5–2നും ജപ്പാനെ 4–1നും ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യയും മലേഷ്യയും നേരത്തെ തന്നെ സെമിഫൈനൽ ഉറപ്പിച്ചിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home