മഹാറാലി മുന്നറിയിപ്പാണ്; ജനങ്ങൾ സംഘടിക്കുമ്പോൾ അധികാരത്തിന്റെ ബാരിക്കേഡുകൾ തകർന്നുവീഴും: എം എ ബേബി

ന്യൂഡൽഹി : ഫാസിസ്റ്റ് തന്ത്രങ്ങൾ ചെലവാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്കും മുന്നറിയിപ്പ് നൽകുന്നതായിരുന്നു ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
ലക്ഷക്കണക്കിന് പേരാണ് രാംലീല മൈതാനിയിലെ മഹാറാലിൽ പങ്കെടുത്തത്. എസ്ഐആർ വഴി നടക്കുന്ന വോട്ട് മോഷണത്തിനെതിരെയും
ഭരണകൂട സംവിധാനങ്ങളെ സംഘപരിവാർ അക്രമികളെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിനെതിരെയും ജനങ്ങളിലുണ്ടായ ശക്തമായ അമർഷത്തിന്റെ തെളിവാണ് ഡൽഹിൽ കണ്ട ജനക്കൂട്ടമെന്നും എം എ ബേബി പറഞ്ഞു.
ഇടത് പാർട്ടികൾ ആഹ്വാനം ചെയ്തതുപോലെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളും ബഹുജന കൂട്ടായ്മകളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പിന്തുണയോടെ ഈ പോരാട്ടം നടന്നതെന്നും ഇന്ത്യ സഖ്യത്തിന് അപ്പുറത്തേക്ക് ഇത് വ്യാപിച്ചു എന്നത് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണെന്നും അദ്ദേഹം കുറിച്ചു.
റാലിയിൽ അണിനിരന്ന എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ഗ്യാനേഷ് കുമാറിനെപ്പോലുള്ള ഏജന്റുമാരെ ഉപയോഗിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തച്ചുടക്കാൻ ശ്രമിച്ചാൽ അതിന് ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് നിങ്ങൾ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങൾ സംഘടിക്കുമ്പോൾ അധികാരത്തിന്റെ ബാരിക്കേഡുകൾ തകർന്നുവീഴും. വോട്ടവകാശം സംരക്ഷിക്കാനും രാജ്യത്തിന്റെ ജനാധിപത്യം കാത്തുസൂക്ഷിക്കാനുമുള്ള ഈ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും, എം എ ബേബി പറഞ്ഞു.









0 comments