Deshabhimani

മുൻ രഞ്ജി ട്രോഫി താരം അമർനാഥ് വാഹനാപകടത്തിൽ മരിച്ചു

Amarnath

അമർനാഥ്

വെബ് ഡെസ്ക്

Published on Nov 01, 2026, 10:01 PM | 1 min read

കണ്ണൂർ : മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും പ്രമുഖ ബാഡ്മിന്റൺ, ഹോക്കി താരവുമായ കണ്ണൂർ എടച്ചൊവ്വ സ്വദേശി എൻ എം അമർനാഥ് (ലാലേട്ടൻ) വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ തെക്കീ ബസാറിലായിരുന്നു അപകടം.


സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമർനാഥിനെ കാർ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇതിനുപിന്നാലെ ടാങ്കറിനടിയിൽപ്പെട്ടാണ് മരണം.


ക്രിക്കറ്റ് ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിൽ കേരള സ്റ്റേറ്റ് താരമായിരുന്നു അമർനാഥ്. ബാഡ്മിന്റൺ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. മലബാർ ബേക്കറിയുടെയും സിസി ക്രിക്കറ്റ് ക്ലബ്ബിന്റെയും സ്ഥാപകനാണ്. ക്രിക്കറ്റ് മാർക്കറ്റിങ് രംഗത്തെ പ്രമുഖനായിരുന്ന മാധവന്റെ മകനാണ് അമർനാഥ്. മകൻ ദീപക് അമർനാഥ് മുൻ ദേശീയ ബാഡ്മിന്റൺ ഡബിൾസ് ചാമ്പ്യനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home