Deshabhimani

ചേരാനല്ലൂർ വാഹനക്കുരുതി: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതി നൽകി ജയബാലകൃഷ്ണന്റെ കുടുംബം

Cheranalloor Accident jayabalakrishnan Benz car
വെബ് ഡെസ്ക്

Published on Nov 01, 2026, 09:09 PM | 1 min read

കൊച്ചി : ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിൽ 17കാരന്റെ പിതാവും കാറിന്റെ ഉടമയുമായ ജഡ്ജിക്കെതിരെ പരാതിയുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജി തെളിവ് നശിപ്പിച്ചെന്നു കാണിച്ചാണ് ജയബാലകൃഷ്ണന്റെ മകൾ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.


തെളിവ് നശിപ്പിച്ചതിനും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനും ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന ജഡ്ജി എന്നെഴുതിയ ബോർഡ് സ്റ്റേഷനിലെത്തി അഴിച്ചുമാറ്റിയെന്നതും ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നതും അന്വേഷിക്കണമെന്നും ജഡ്ജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.


ഞായർ പുലർച്ചെ 2.20ഓടെ കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ മാരാപറമ്പ് സ്റ്റോപ്പിന്‌ സമീപമായിരുന്നു അപകടം. സ‍ൗത്ത്‌ ചിറ്റൂർ ക്ഷേത്രത്തിനുസമീപം തട്ടുകട നടത്തുന്ന ജയബാലകൃഷ്‌ണൻ കടയടച്ച്‌ വീട്ടിലേക്ക്‌ സ്‌കൂട്ടറിൽ മടങ്ങുമ്പോഴാണ്‌ അപകടമുണ്ടായത്. അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ച ബെൻസ്‌ കാർ ജയബാലകൃഷ്‌ണൻ ഓടിച്ച സ്‌കൂട്ടറിന്‌ പിന്നിൽ ഇടിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home