Deshabhimani

മാധ്യമ പ്രവർത്തകൻ ട്രെയിൻ തട്ടി മരിച്ചു

MEDIA PERSON DIED
വെബ് ഡെസ്ക്

Published on Nov 01, 2026, 08:11 PM | 1 min read

മലപ്പുറം : മാധ്യമ പ്രവർത്തകനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. എടപ്പാൾ പ്രസ് ക്ലബ് രക്ഷാധികാരിയായ സുരേഷ് ഇ നായർ (50) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. കണ്ണൂർ - യശ്വന്ത്പൂർ ട്രെയിൻ കടന്നുപോയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. തിരൂർ പൊലീസും റെയിൽവേ പൊലീസും നാട്ടുകാരും ടിഡിആർഎഫ് താനൂർ, തിരൂർ യൂണിറ്റ് വളണ്ടിയർമാരും ചേർന്ന് മൃതദേഹം തിരൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


മാതൃഭൂമി ദിനപത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായിരുന്നു. പോസ്റ്റൽ ജീവനക്കാരനായും കാറ്ററിങ് സംഘടനയുടെ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. മയൂര കാറ്ററിംഗ് സർവീസ് ഉടമകൂടിയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home