Deshabhimani

ആരോ​ഗ്യ സർവകലാശാല കലോത്സവത്തിനിടെ സംഘർഷം; വിദ്യാർഥികൾക്ക് പരിക്ക്

beaton

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Nov 01, 2026, 06:14 PM | 1 min read

കൊല്ലം : ആരോ​ഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾക്ക് പരിക്ക്. കൊല്ലം പാരിപ്പള്ളിയിൽ നടന്ന കലോത്സവത്തിനിടെയാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളം വിദ്യാർഥികൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. പുറത്തുനിന്നെത്തിയവർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്.


കഴിഞ്ഞ ദിവസമാണ് സംഭവം. പുറത്തുനിന്ന് കുറച്ചുപേർ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും അടക്കമുള്ളവ കൊണ്ടാണ് മർദിച്ചതെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. കലോത്സവത്തിന്റെ സമാപനത്തിൽ സമ്മാനദാനത്തിനിടെയാണ് കൂട്ടത്തല്ലുണ്ടായത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 25ഓളം പേർക്കെതിരെ കേസെടുത്തു. ആറ് വിദ്യാർഥികൾ നൽകിയ പരാതിയിലാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home