മലപ്പുറത്ത് ആംബുലൻസിന് മുന്നിലേക്ക് ചാടി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

അപകടത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളി (ഇടത്) അപകടത്തിന്റെ സിസിടിവി ദൃശ്യം (വലത്)| ഫോട്ടോ: Screengrab
മലപ്പുറം : ചേളാരിയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ചേളാരിക്കടുത്ത് പടിക്കൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആംബുലൻസ് വരുന്നത് കാത്തുനിന്ന ശേഷം വാഹനം തൊട്ടടുത്തെത്തിയപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ ഇയാൾ തൽക്ഷണം മരിച്ചു.
ഇന്ന് രാവിലെയും മറ്റൊരു കാറിന് മുന്നിലേക്ക് ചാടി ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ പൊലീസെത്തി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ ആംബുലൻസിന് മുന്നിലേക്ക് ചാടി മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.









0 comments