കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്

Photo: Screengrab
കണ്ണൂർ : മേക്കുന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. കണ്ണൂർ കായപ്പനച്ചിയിലെ റഷീദ്, ഏറാമലയിലെ കുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. കാലിന്റെ എല്ലിനടക്കം പൊട്ടലുണ്ട്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
സ്ത്രീയുടെ കാലിലൂടെ കാർ കയറിയിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ അമിതവേഗത്തിലായിരുന്നില്ലെന്നാണ് വിവരം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണം വ്യക്തമല്ല. അപകടത്തിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.









0 comments