ദ് ഹിന്ദു മുൻ ന്യൂസ് എഡിറ്റർ തോമസ് ജേക്കബിൻ്റെ അമ്മ ചെല്ലമ്മ ജേക്കബ് അന്തരിച്ചു

ചെല്ലമ്മ ജേക്കബ്
മാവേലിക്കര : ദ് ഹിന്ദു മുൻ ന്യൂസ് എഡിറ്റർ തോമസ് ജേക്കബിന്റെ അമ്മ ചെല്ലമ്മ ജേക്കബ് (84) അന്തരിച്ചു. മാവേലിക്കര കണ്ണാട്ടുമോടിയിൽ നിഷാന്തിൽ പരേതനായ ടി ജേക്കബിന്റെ ഭാര്യയാണ്. നവംബർ ഒന്നിന് രാവിലെ ആറിനായിരുന്നു അന്ത്യം.
തഴക്കര പാലത്തിങ്കൽ പരേതരായ ഗീവർഗീസ് ജോർജിന്റെയും അന്നമ്മ ജോർജിന്റെയും മകളാണ്. തഴക്കര എംഎസ്എസ് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപികയായും പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ചു. കോഴിക്കോട് പുതുപ്പാടി എംജിഎം ഹൈസ്കൂൾ പ്രധാനാധ്യാപികയായും തഴക്കര എംഎസ്എസ് ടിടിഐ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
നവംബർ മൂന്നിന് രാവിലെ പത്തിന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പുതിയകാവ് സെന്റ് മേരീസ് ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: തോമസ് ജേക്കബ് (റിട്ട. ന്യൂസ് എഡിറ്റർ, ദ് ഹിന്ദു), മിനി ജേക്കബ് (ന്യൂയോർക്ക്), ഷൈനി സജുമോൻ (ന്യൂയോർക്ക്).
മരുമക്കൾ: മറിയാമ്മ തോമസ് (റിട്ട. അധ്യാപിക, ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം), ജോൺ സി. ജേക്കബ് (ന്യൂയോർക്ക്), ജോയ് സജുമോൻ (ന്യൂയോർക്ക്).









0 comments