Deshabhimani

ഇന്‍സ്റ്റ പേരിനൊപ്പം ബിജെപി; ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ കടുത്ത വിമർശനം

om prakas.
വെബ് ഡെസ്ക്

Published on Nov 01, 2026, 05:10 PM | 1 min read

തിരുവനന്തപുരം : പേരിനൊപ്പം ബിജെപിയെന്ന് ചേർത്ത് കേരള ​ഗവർണർ ഓം പ്രകാശ് മാഥൂർ. തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് പേരിനൊപ്പം ബിജെപി എന്ന് ചേർത്തിരിക്കുന്നത്. ഓം മാഥൂർ ബിജെപി എന്നാണ് കേരളത്തിന്റെ ​ഗവർണറുടെ ഇൻസ്റ്റ​ഗ്രാം പേര്.


കൃത്യമായ ഭരണഘടനാ ലംഘനമാണ് ഓം പ്രകാശ് മാഥൂർ നടത്തിയിരിക്കുന്നത്. ​ഗവർണറുടെ ഈ നീക്കത്തിൽ ശക്തമായ വിമർശനം ഉയരുകയാണ്. തന്റെ സ്ഥാനത്തെക്കുറിച്ചും ഭരണഘടനാ ചട്ടങ്ങളെക്കുറിച്ചും ​ഗവർണർ മറന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ എന്ന നിലയിൽ ഗവർണർ കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിഷ്പക്ഷമായി പ്രവർത്തിക്കണം എന്നാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത്.


കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി രാഷ്ട്രപതിയാൽ നിയമിക്കപ്പെടുന്ന വ്യക്തിയാണെങ്കിലും, സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനെന്ന നിലയിൽ പ്രാദേശിക താല്പര്യങ്ങളെ മാനിക്കാനും കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സുഗമമായി നിലനിർത്താനും ഗവർണർ നിഷ്പക്ഷമായി പെരുമാറേണ്ടതുണ്ട്.


ഗവർണർ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി അല്ല എന്ന തത്വങ്ങളെ ലംഘിക്കുകയാണ് ഓം പ്രകാശ് മാഥൂർ. 2026 ഒക്ടോബർ 23 ന് ആണ് ഓംപ്രകാശ് കേരളത്തിന്റെ പുതിയ ​ഗവർണറായി ചുമതലയേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home