Deshabhimani

കടുത്ത പ്രതിഷേധം; കെ-ടെറ്റ് ഉത്തരവ് സർക്കാർ പിൻവലിച്ചു

K TET.jpg
വെബ് ഡെസ്ക്

Published on Nov 01, 2026, 05:20 PM | 1 min read

തിരുവനന്തപുരം : കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാനും സ്ഥാനക്കയറ്റം റദ്ദാക്കാനും നിർദേശിച്ച ഉത്തരവ് കടുത്ത പ്രതിഷേധത്തെത്തുടർന്ന് സർക്കാർ പിൻവലിച്ചു. ഉത്തരവിറക്കി മണിക്കൂറുകൾക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി പിൻവലിച്ചത്. ഒക്ടോബർ 31ന് പുറത്തിറക്കിയ സർക്കുലറാണ് നവംബർ ഒന്നിന് പിൻവലിച്ചത്. വിഷയത്തിൽ പുതിയ സർക്കുലർ പിന്നീട് പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.


കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും റദ്ദാക്കാനും സ്ഥാനക്കയറ്റം ലഭിച്ചവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കാനുമായിരുന്നു ഒക്ടോബർ 31ലെ നിർദേശം.


ഇതിനെതിരെ കെഎസ്ടിഎ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.


സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകരെ തരംതാഴ്ത്താനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് സർക്കുലർ മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചത്


സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരെയടക്കം പ്രതിസന്ധിയിലാക്കുന്നതായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. 2025 സെപ്റ്റംബർ ഒന്നിലെ കോടതി വിധിക്കുശേഷവും കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകർക്ക് ബോണ്ട് വ്യവസ്ഥയിൽ സ്ഥാനക്കയറ്റം നൽകാൻ മുൻ എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം ലഭിച്ച ആയിരക്കണക്കിന് അധ്യാപകരെയാണ് പുതിയ സർക്കുലറിലൂടെ തരംതാഴ്ത്താൻ നിർദേശിച്ചത്. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി മേഖലകളിലെ അധ്യാപകരെ ഇത് ബാധിക്കുമായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home