ഡിഎഡബ്ല്യുഎഫ് കൊച്ചി ഏരിയ സമ്മേളനം
സഹകരണ ബാങ്ക് വഴിയുള്ള പെൻഷൻ പുനഃസ്ഥാപിക്കണം

ഡിഎഡബ്ല്യുഎഫ് കൊച്ചി ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് ടി വി ആന്റോ ഉദ്ഘാടനം ചെയ്യുന്നു
മട്ടാഞ്ചേരി
ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ കൊച്ചി ഏരിയ സമ്മേളനം തോപ്പുംപടി ടി എം മുഹമ്മദ് മന്ദിരത്തിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് ടി വി ആന്റോ ഉദ്ഘാടനം ചെയ്തു. അബ്ദുൾ റഹീം അധ്യക്ഷനായി.
ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടില്ലാതെ പെൻഷൻ ലഭ്യമാക്കാൻ സഹകരണ ബാങ്ക് വഴിയുള്ള പെൻഷൻ പുനഃസ്ഥാപിക്കാൻ സമ്മേളനം ആവശ്യപ്പെട്ടു. എ കെ അനൂപ്കുമാർ, പി എസ് രാജം, കെ എം ശിവരാജൻ, വത്സല ഗിരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പൂർണശേരി രാജൻ (പ്രസിഡന്റ് ), ഭൂവനേശ്വരി ദേവി (സെക്രട്ടറി), അബ്ദുൾ റഹീം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.









0 comments