ad
Deshabhimani

print edition വിഴിഞ്ഞം തുറമുഖം: എക്സിം പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം

vizhinjam
വെബ് ഡെസ്ക്

Published on Aug 17, 2026, 01:47 AM | 1 min read

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--–ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചൊവ്വാഴ്ച തുടക്കമാകും. ഇതോടെ ട്രാന്‍ഷിപ്‌മെന്റ് തുറമുഖത്തില്‍നിന്ന്‌ സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. കൊളംബോ, സിംഗപ്പുർ, ദുബായ് എന്നീ തുറമുഖങ്ങൾ വഴി ചരക്ക് കയറ്റി അയച്ചിരുന്നവർക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ അയക്കാം. ഇത് യാത്രാസമയം കുറയ്ക്കാനും ലോജിസ്റ്റിക്സ് ചെലവുകളിൽ വലിയ കുറവ് വരുത്താനും സഹായിക്കും.


കാർഷികോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും. രാവിലെ 10.45-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.


ദേശീയപാതയിൽ വെളിച്ചംപോലുമില്ല: അനുബന്ധ സൗകര്യങ്ങളൊരുക്കാതെ സർക്കാർ


തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ചൊവ്വമുതൽ റോഡുമാർഗമുള്ള ചരക്കുനീക്കത്തിന് തുടക്കമാകുമ്പോഴും അനുബന്ധ സൗകര്യങ്ങളൊരുക്കാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ചരക്കുകൾ കൊണ്ടുവരേണ്ട ദേശീയപാതയിൽ പലയിടത്തും തെരുവുവിളക്കുകൾപോലും സ്ഥാപിച്ചിട്ടില്ല. ദേശീയപാതയിൽ ഈഞ്ചയ്ക്കൽമുതൽ കാരോടുവരെ തെരുവുവിളക്കുകളില്ല. വെളിച്ചമില്ലാതെ ഇതുവഴിയുള്ള രാത്രിയാത്ര ഏറെ ദുഷ്‌കരമാണ്‌.


എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത വിഴിഞ്ഞം–നാവായിക്കുളം വികസന ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികളും ഭൂമിയേറ്റെടുക്കലും നിലച്ചതോടെ വിഴിഞ്ഞത്തും പരിസരത്തും ഭൂമാഫിയാ സംഘങ്ങൾ പിടിമുറുക്കി. സംസ്ഥാനത്തിന് നേട്ടമാകുന്ന 2000 കോടിയുടെ തുറമുഖ അനുബന്ധ വികസനപദ്ധതികളുടെ കാര്യത്തിലും പുരോഗതിയില്ല.


തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ 230 ഏക്കർ ഏറ്റെടുക്കാൻ കഴിഞ്ഞ മാർച്ചിൽ എൽഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നു. തുടർനടപടിക്കായി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ (വിസിൽ) ലിമിറ്റഡിനെ ചുമതലപ്പെടുത്തി. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ ഇതിന് താൽപ്പര്യമെടുത്തില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home