ad
Deshabhimani

print edition പറക്കും തൂവൽ

badminton delhi

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ താരങ്ങൾ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Aug 17, 2026, 02:23 AM | 1 min read

ന്യൂഡൽഹി: ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിന്‌ ന്യൂഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്ന്‌ തുടക്കം. ആദ്യ റ‍ൗണ്ട്‌ മത്സരങ്ങൾ രാവിലെ ഒമ്പതിനാണ്‌. സ്‌പോർട്‌സ്‌ 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാം. 17 വർഷത്തെ ഇടവേളക്കുശേഷമാണ്‌ ഇന്ത്യ ആതിഥേയരാകുന്നത്‌.


ഇന്ത്യയുടെ പി വി സിന്ധുവും ആയുഷ്‌ ഷെട്ടിയും ഇന്നിറങ്ങും. വനിതാ സിംഗിൾസിൽ ഒരു സ്വർണമടക്കം അഞ്ച്‌ മെഡലുള്ള സിന്ധു ആദ്യ മത്സരത്തിൽ വൈകീട്ട്‌ 5.20ന്‌ അയർലൻഡ്‌ താരം സോഫിയ നോബിളിനെ നേരിടും. ആയുഷ്‌ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഷി യു ഖിയുമായി വൈകീട്ട്‌ 6.10ന്‌ ഏറ്റുമുട്ടും. പുരുഷ ഡബിൾസിൽ മലയാളിയായ എം ആർ അർജുൻ– ഹരിഹരൻ അംസകരുണൺ സഖ്യം അയർലൻഡിന്റെ സ്‌കോട്ട്‌ ഗിൽഡിയ–പോൾ റെയ്‌നോൾഡ്‌സ്‌ കൂട്ടുകെട്ടുമായി പകൽ 12.20ന്‌ കളിക്കും.


വനിതാ ഡബിൾസിൽ മലയാളിയായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും വൈകീട്ട്‌ 4.30ന്‌ സ്‌പെയ്‌നിന്റെ പ‍ൗള ലോപസ്‌–ലൂസിയ റോഡ്രിഗസ്‌ സഖ്യത്തെ നേരിടും. മറ്റൊരു ഡബിൾസ്‌ ടീമായ കവിപ്രിയ ൽെവം– സിമ്രാൻ സിംഗ്‌വിയുടെ എതിരാളി സ്‌പെയ്‌നിന്റെ നികോൾ കരുല്ല– കാർശംൻ ജിമിനെസാണ്‌. രാത്രി ഏഴിനാണ്‌ ഇ‍ൗ മത്സരം.


ലക്ഷ്യാ സെന്നിന്‌ ഒന്നാം റ‍ൗണ്ടിൽ ഓസ്‌ട്രിയയുടെ കോളിൻസ്‌ ഫിലിമനാണ്‌ എതിരാളി. വനിതാ സിംഗിൾസിൽ ഉന്നതി ഹൂഡ മ്യാൻമറിന്റെ ദെറ്റ്‌ തുസാറുമായി ഏറ്റുമുട്ടും. ഡബിൾസിൽ സാത്വിക്‌ സായ്‌രാജ്‌ രെങ്കിറെഡ്ഡി–ചിരാഗ്‌ ഷെട്ടി സഖ്യത്തിന്‌ ആദ്യ റ‍ൗണ്ടിൽ ബൈ ലഭിച്ചു. മിക്‌സഡ്‌ ഡബിൾസിൽ ധ്രുവ്‌ കപില–ടാനിഷ ക്രസ്‌റ്റോ സഖ്യമുണ്ട്‌. രോഹൻ കപൂർ–ഋതിക ശിവാനി ഗാഡെ കൂട്ടുകെട്ടും മത്സരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home