ad
Deshabhimani

മുഖ്യമന്ത്രിക്ക് 
നിവേദനം നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2026, 02:22 AM | 1 min read

കുമരകം

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്ര വികസനത്തിനുമായി കുമരകത്തെ റിസോർട്ടുകൾ ഹോട്ടലുകൾ എന്നിവരുടെ സംഘടനയായ ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ്‌ റിസോർട്ട്സ്(സിവിഎച്ച്ആർ) മുഖ്യമന്ത്രി വി ഡി സതീശന്‌ നിവേദനം നൽകി. ഹോംസ്റ്റേ, ഹൗസ് ബോട്ട് ഉടമകൾ എന്നിവരുടെയും സഹകരണത്തോടെ കുമരകത്തിന്റെ വികസനവുമായി ബന്ധപ്പെട്ടാണ്‌ നിവേദനം നൽകിയത്‌. തണ്ണീർമുക്കം ബണ്ട് അടക്കുന്നതിനാൽ വേമ്പനാട്ട് കായലിലുണ്ടാകുന്ന മലിനീകരണം, മാർച്ച് 15 മുതൽ ബണ്ട് തുറക്കുന്നതിനായി ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുക, കുമരകത്ത്‌ കെഎസ്ഇബി സബ്‌സ്റ്റേഷൻ, മണിയാപറമ്പ് മെഡിക്കൽ കോളേജ് റോഡ്(പൊടിപാറ റോഡ്) നിർമാണം പൂർത്തിയാക്കുക, കനാൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി ​കൈപ്പുഴമുട്ട് പാലം, ​ചീപ്പുങ്കൽ പാലം എന്നിവയുടെ ഉയരം കൂട്ടുക, ജലമലിനീകരണത്തെക്കുറിച്ചുള്ള സെമിനാർ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളടങ്ങിയ നിവേദനമാണ്‌ നൽകിയത്‌. സലിംദാസ് ഇല്ലിക്കളം, കെ വി മനോജ് കുമാർ, കെ ജീന ജേക്കബ്, എബ്രഹാം മാത്യു എന്നിവർ ചേർന്നാണ്‌ നിവേദനം നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home