ad
Deshabhimani

ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും വിസ്മയക്കാഴ്ച

Good Shepherd

ഗുഡ്‌ഷെപ്പേർഡ് സ്‌കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം

വെബ് ഡെസ്ക്

Published on Aug 17, 2026, 02:25 AM | 1 min read

ചങ്ങനാശേരി

തെങ്ങണ ഗുഡ്‌ഷെപ്പേർഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും വിസ്മയക്കാഴ്ചയായി. മൂവായിരത്തി അഞ്ഞൂറിലധികം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നപ്പോൾ സ്വാതന്ത്ര്യദിനാഘോഷം നിറപ്പകിട്ടാർന്നു. ഒരൊറ്റ രാജ്യം, ഒരൊറ്റ അഭിമാനം, ഒരൊറ്റ ത്രിവർണപതാക മുദ്രാവാക്യത്തോടെ രാജ്യത്തിന്റെ മുന്നേറ്റത്തിന് കരുത്തുപകർന്ന്‌ സ്കൂൾ അങ്കണം ദേശസ്‌നേഹത്തിന്റെ മഹാസംഗമവേദിയായി. വിദ്യാർഥികൾ ചേർന്നൊരുക്കിയ കൂറ്റൻ ദേശീയ പതാകയുടെ വിന്യാസവും, ത്രിവർണ നിറങ്ങളിൽ തീർത്ത അശോകചക്രത്തോടുകൂടിയ ഭാരതപട വിന്യാസവും ദൃശ്യവിരുന്നായി. ‘വിവിധതയിലെ ഏകത്വം' എന്ന ആശയം ഉയർത്തിപ്പിടിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ തനത് സംസ്കാരവും വേഷവിധാനങ്ങളും പ്രകടമാക്കുന്ന ഭൂപട രൂപീകരണവും നൃത്തപ്രകടനങ്ങളും ശ്രദ്ധേയമായി. കൂടാതെ ധീരദേശാഭിമാനികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും വേഷപ്പകർച്ചകളും ഭാരതമാതാവിന്റെ രൂപവുമുണ്ടായി. പരേഡും ദേശീയ പതാക ഉയർത്തലും ചടങ്ങിന് മാറ്റുകൂട്ടി. ചെയർമാൻ ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്, ട്രഷറർ പ്രിയ കെ എബ്രഹാം, പ്രിൻസിപ്പൽ ഡോ സുനിത സതീഷ്, വൈസ് പ്രിൻസിപ്പൽ സോണി ജോസ്, അസിസ്റ്റന്റ് മാനേജർ തമ്പി കുര്യൻ എന്നിവർ ചടങ്ങിൽ സന്ദേശം നൽകി. ദേശഭക്തിഗാനാലാപനവും വിവിധ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home