print edition ഇൗസ്‌റ്റ് ബംഗാൾ x ഡൽഹി സെമി

കൊൽക്കത്ത: ഇന്ത്യൻ ആർമിയെ ഒറ്റഗോളിന് തോൽപ്പിച്ച് ഇൗസ്‌റ്റ് ബംഗാൾ ഡ്യുറൻഡ് കപ്പ് ഫുട്‌ബോൾ സെമിയിൽ. എഫ്‌സി റായെങ്ദെയിയെ 5–1ന് തകർത്ത സ്‌പോർടിങ് ഡൽഹിയാണ് 19ന് നടക്കുന്ന സെമിയിൽ കൊൽക്കത്തൻ ടീമിന്റെ എതിരാളി. മലയാളി താരം പി വി വിഷ്‌ണുവാണ് ഇൗസ്‌റ്റ് ബംഗാളിന് ജയമൊരുക്കിയത്. ഹെഡറിലൂടെയായിരുന്നു ഗോൾ.
ഡൽഹിക്കായി മറ്റൊരു മലയാളി താരം ജോസഫ് സണ്ണി പകരക്കാരനായിവന്ന് ഇരട്ടഗോളടിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഡൽഹി തകർപ്പൻ ജയംകുറിച്ചത്. ഇന്ന് അവസാന ക്വാർട്ടർ മത്സരങ്ങളിൽ മോഹൻ ബഗാൻ ജംഷഡ്‌പുർ എഫ്‌സിയെയും ഷില്ലോങ് നോർത്ത് ഇൗസ്‌റ്റിനെയും നേരിടും.










0 comments