പൊലീസ് അന്വേഷണം ആരംഭിച്ചു
പതാക അഴിച്ചുമാറ്റിയില്ല

ഞായർ രാവിലെ പുന്നപ്ര അംബേദ്കർ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ പതാക താഴ്ഞ്ഞിക്കെട്ടിയ നിലയിൽ
അമ്പലപ്പുഴ
ഡോ. അംബേദ്കര്‍ മെമ്മോറിയൽ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ ദേശീയപതാക യഥാസമയം അഴിച്ചുമാറ്റിയില്ല. സ്‌കൂള്‍ പ്രഥമാധ്യാപകയാണ് ശനി രാവിലെ പതാക ഉയര്‍ത്തിയത്. വൈകിട്ടോടെ പതാക അഴിച്ചുമാറ്റണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ഞായർ രാവിലെ 9.30 ഓടെയും കൊടിമരത്തിൽതന്നെ താഴ്‌ത്തിക്കെട്ടിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പതാക കണ്ടെത്താനായില്ല. വൈകിട്ട് 5.30നുശേഷം പതാക അഴിച്ചുമാറ്റണമെന്ന് സെക്യൂരിറ്റി ജീവനക്കാരന് നിർദേശം നൽകിയിരുന്നുവെങ്കിലും ഇത് താഴ്‌ത്തി കെട്ടുകയായിരുന്നുവെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. പുന്നപ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments