നാളെ സെക്രട്ടറിയറ്റ് മാർച്ചും ധർണയും
print edition ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം: സിഐടിയു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകളെക്കുറിച്ച് പഠിക്കാനും ഭേദഗതികൾ നിർദേശിക്കാനും എൽഡിഎഫ് സർക്കാർ നിയമിച്ച ജസ്റ്റിസ് ഗോപാൽ ഗൗഡ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്ന് സിഐടിയു. ഇൗ ആവശ്യമുന്നയിച്ച് ചൊവ്വാഴ്‌ച സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് മാർച്ചും ധർണയും നടത്തും. പകൽ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കും. ധർണ സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും.
മറ്റെല്ലാ സംസ്ഥാനങ്ങളും ലേബർ കോഡ് നടപ്പാക്കിയ സാഹചര്യത്തിൽ വിട്ടുനിൽക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം ബിജെപി സർക്കാരിനെ സന്തോഷിപ്പിക്കാനാണ്. ദീർഘകാലപോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ.
കേന്ദ്ര ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ നിർദേശങ്ങൾ ചർച്ച ചെയ്യാൻ എൽഡിഎഫ് ശിൽപശാല സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് വി ഗോപാൽ ഗൗഡ അധ്യക്ഷനായ വിദഗ്‌ധ സമിതിയെ റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്.










0 comments