മിനി പോളി ഹൗസ് ‐ വീട്ടിലേക്കുളള പച്ചക്കറി വർഷം മുഴുവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2018, 04:37 PM | 0 min read

പച്ചക്കറികൃഷി ചെയ്യണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ട്. സ്ഥലമില്ലാത്ത പ്രശ്നത്തിൽ തട്ടി ആഗ്രഹം തകിടം മറിക്കേണ്ടതില്ല. ടെറസിലോ മുറ്റത്തോ 20 മീറ്റർ സ്ക്വയർ സ്ഥലം അതായത്  അരസെന്റ് നീക്കി വെക്കാനുണ്ടെങ്കിൽ വർഷം മുഴുവൻ പച്ചക്കറിക്കുളള വകുപ്പായി.  പോളിഹൗസിന്റെ  ഏറ്റവും  മിനിയേച്ചർ രൂപമാണ്  പേര്     സൂചിപ്പിക്കുന്നതുപോലെ  മിനിപോളിഹൗസ്. ചെലവു കുറഞ്ഞ രീതിയിൽ പൂർത്തീകരിക്കാൻ പറ്റുമെന്നതും  വർഷം  മുഴുവൻ  പച്ചക്കറി കൃഷി  ചെയ്യാമെന്നതും  മിനിപോളിഹൗസിന്റെ നേട്ടങ്ങൾ.

250 ചെടികൾവരെ ഒരുസമയം ഈ കുഞ്ഞൻ  പോളിഹൗസിൽ വളർത്താം. മഴക്കാലത്ത് പൊതുവേ പച്ചക്കറികൃഷി ക്ക്  പ്രശ്നം നേരിടുമെങ്കിലും  മിനിപോളി ഹൗസിൽ മഴ ഒരു പ്രശ്നമേയല്ല. ഓരോ ചെടിയുടെ ചുവട്ടിലും തുളളി തുളളിയായി വെളളം വരുന്ന രീതിയിൽ മിനിഡ്രിപ്പും ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

അര സെന്റിനകത്ത് 250 ചെടി എങ്ങനെ വളർത്തുമെന്നല്ലേ ഇപ്പോഴത്തേ ചിന്ത. തറനിരപ്പിൽ  ഗ്രോബാഗ് നിരത്തി പച്ചക്കറി നടാൻ മിനി പോളിഹൗസിൽ സാധ്യതയുണ്ട്. മിനിപോളിഹൗസിന്റെ  ഒരു ഭാഗത്ത്  നാല് ഗ്യാലറികൾ ഉറപ്പിച്ചിരിക്കുന്നത് കുത്തനെ പച്ചക്കറി വളർത്താനുളള ഉപാധിയാണ്. ബാരലുകളിൽ ജൈവവളവും മണ്ണും നിറച്ച് പച്ചക്കറി നടാമെന്നതും മിനിപോളിഹൗസിലെ മറ്റൊരു പ്രത്യേകത. ബാരലിന്റെ നാലുഭാഗത്തും ചെറിയ കീറലുകൾ ഉണ്ടാക്കിയാണ് പച്ചക്കറി നടുന്നതിന് സൗകര്യം ഒരുക്കുന്നത്. അരസെന്റ് സ്ഥലത്തെ പച്ചക്കറികൃഷിയിലെ ഉൽപ്പാദനത്തിന്റെ അഞ്ചിരട്ടി വിളവ് മിനിപോളിഹൗസിൽ നിന്ന് ഉറപ്പിക്കാം.

കീടരോഗബാധ മിനിപോളിഹൗസിൽ വളരെ കുറവായതുകൊണ്ട് വിഷരഹിത പച്ചക്കറി വിളവെടുക്കാൻ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത മിനിപോളിഹൗസിന് കാർഷികവികസന കർഷകക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രകാരം 50000/ രൂപ സബ്സിഡി അനുവദിക്കുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home