വാട്‌സാപ്പ്‌ പോസ്‌റ്റുകൾ അഡ്‌മിനു നിയന്ത്രിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 04, 2018, 04:41 PM | 0 min read


വാട് സാപ്പ് ഗ്രൂപ്പുകളിൽ വരുന്ന പോസ്റ്റുകൾക്ക് ആരാണ് ഉത്തരവാദി? അതാത് ഗ്രൂപ്പിന്റെ അഡ്മിൻ ആയിരിക്കും ഉത്തരവാദി എന്ന് ഈ അടുത്തകാലത്ത് വാരണാസിയിലെ ജില്ലാ മജിസ്‌ട്രേട്ട്‌ വിധിച്ചത്  വായിച്ച് കാണുമല്ലോ. ഗ്രൂപ്പുകൾ എന്നാൽ നമ്മുടെ സമൂഹത്തിന്റെ ഒരു കണ്ണാടിയാണ്. വേണ്ടതും വേണ്ടാത്തതും, അറിയേണ്ടതും അല്ലാത്തതും, നല്ലതും ചീത്തയും, ചിരിപ്പിക്കുന്നവയും കരയിപ്പിക്കുന്നവയും ഒക്കെ നമ്മുടെ കൺമുന്നിലേക്ക് ഒഴുകിയെത്തുന്ന ഒരു വഴി. പലപ്പോഴും ഗ്രൂപ്പ് മാറി പോസ്റ്റ് ചെയ്യുന്ന അബദ്ധം നമ്മൾക്കൊക്കെ പറ്റിക്കാണും. ചിലരാകട്ടെ ഗ്രൂപ്പിന്റെ വിഷയവും, ഉദ്ദേശ്യവും നോക്കാതെ ബന്ധമില്ലാത്ത പോസ്റ്റുകൾ ഇടാൻ മിടുക്കരാണ്. ഇതൊക്കെ കൊണ്ട് ഗ്രൂപ്പുകൾ ഉപയോക്താക്കൾക്ക് മടക്കാൻതുടങ്ങിയപ്പോൾ വാട്സാപ്പ് ഒരു കാര്യം ചെയ്തു.

അയച്ച സന്ദേശങ്ങൾ എല്ലാവരുടെയും ചാറ്റിൽ നിന്ന് ഡിലീറ്റ് ചെയ്യാനുള്ള വഴി അമളികളിൽ നിന്ന് രക്ഷിക്കാൻ ഇത് ഒരു പരിധി വരെ ഉപകാരമായി. പ്രശ്നങ്ങൾക്ക് പൂർണപരിഹാരം ആയില്ല താനും. തോന്നിയതെന്തും സന്ദർഭം നോക്കാതെ പോസ്റ്റ് ചെയ്യുന്നവരെ ഉപദേശിച്ചും, ഭീഷണിപ്പെടുത്തിയും, അവസാനം ഗ്രൂപ്പിൽനിന്നു തന്നെ പുറത്താക്കിയും ഗ്രൂപ് അഡ്മിൻമാർ 'നിയമം' നടപ്പാക്കി. ഗ്രൂപ്പ് അഡ്മിന്മാർക്ക് കൂടുതൽ നിയന്ത്രണം ലഭ്യമാക്കാൻ വേണ്ടി വാട്സാപ്പ് ഇക്കഴിഞ്ഞ ദിവസം ഒരു പുതിയ ഫീച്ചർ ലഭ്യമാക്കി. ഗ്രൂപ്പിൽ ആരൊക്കെ സന്ദേശങ്ങൾ അയക്കാം എന്നത് നിയന്ത്രിക്കാനുള്ള ഫീച്ചർ ഒന്നുകിൽ എല്ലാ അഡ്മിന്മാരും, അല്ലെങ്കിൽ എല്ലാവരും. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ടവർ മാത്രം അഡ്മിൻ ആയി ഇരിക്കുക, ബാക്കി ഉള്ളവർ വായനക്കാർ മാത്രം.

ഇത് നിങ്ങളുടെ ഗ്രൂപുകളിൽ നടപ്പിലാക്കാൻ, ഗ്രൂപ്പിന്റെ സെറ്റിങ്സിൽ "Send messages "  എന്ന ഓപ്‌ഷനിൽ ചെന്ന് All participants  അല്ലെങ്കിൽ Only admin എന്നത് തെരഞ്ഞെടുക്കുക. ഇത് നടപ്പിലാക്കിയതിനു ശേഷം ഏതെങ്കിലും ഒരു അഡ്മിൻ അബദ്ധം കാണിച്ചാൽ അയാളെ അഡ്മിൻ അല്ലാതെ ആക്കിയാൽ മതി, ഗ്രൂപ്പിൽ നിന്ന് പുറത്ത് ആക്കുകയൊന്നും വേണ്ട. ഭാവിയിൽ ഈ ഫീച്ചർ കൂടുതൽ വിപുലീകരിച്ച് ഓരോ മെമ്പർക്കും അഡ്മിൻ ആവാതെ തന്നെ പോസ്റ്റ് ചെയ്യാൻ/ചെയ്യാതിരിക്കാനുള്ള സമ്മതം നൽകുന്ന സംവിധാനം കൊണ്ടുവരാൻ വാട്സാപ്പ് പദ്ധതി ഇടുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home